IPL 2022 : 'അങ്ങനെയെങ്കില്‍ അശ്വിന്‍ രാജസ്ഥാനൊരു തലവേദനയാവും'; മുന്നറിയിപ്പുമായി മഞ്ജരേക്കര്‍

By Web Team  |  First Published May 27, 2022, 3:15 PM IST

ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ അഹമ്മദാബാദിലെ പിച്ചിന്‍റെ സ്വഭാവം എങ്ങനെയായിരിക്കുമെന്നത് ആകാംക്ഷയാണ്


അഹമ്മദാബാദ്: ഐപിഎല്‍ പതിനഞ്ചാം സീസണിലെ(IPL 2022) രണ്ടാം ക്വാളിഫയറില്‍(RR vs RCB Qualifier 2) റോയല്‍ ചലഞ്ചേഴ‌്‌സ് ബാംഗ്ലൂരിനെ( Royal Challengers Bangalore) രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) നേരിടുന്ന ദിവസമാണിന്ന്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്( Narendra Modi Stadium) മത്സരം. അഹമ്മദാബാദിലെ പിച്ചിന്‍റെ സ്വഭാവം എങ്ങനെയായിരിക്കുമെന്നത് ആകാംക്ഷയാണ്. ഫ്ലാറ്റ് വിക്കറ്റാണെങ്കില്‍ ആര്‍ അശ്വിന്‍(R Ashwin) രാജസ്ഥാന് തലവേദനയാവും എന്ന് പറയുകയാണ് സഞ്ജയ് മഞ്ജരേക്കര്‍(Sanjay Manjrekar). 

'ഏറെ വേരിയേഷനുകള്‍ക്ക് ശ്രമിക്കുമെന്നതിനാല്‍ ഫ്ലാറ്റ് ട്രാക്കുകളില്‍ രാജസ്ഥാന്‍ റോയല്‍സിന് വലിയ പ്രശ്‌നമാകും ആര്‍ അശ്വിന്‍. ഇത്തരം പിച്ചുകളില്‍ കുറവ് ഓഫ്‌ സ്‌പിന്‍ ബോളുകളേ അശ്വിന്‍ എറിയുകയുള്ളൂ. എന്നാല്‍ ടേണുണ്ടെങ്കില്‍ അശ്വിന്‍ അപകടകാരിയാവും. സ്‌പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണെങ്കില്‍ അശ്വിനൊപ്പം യുസ്‌വേന്ദ്ര ചാഹലും തിളങ്ങും. ഡെത്ത് ഓവര്‍ ബൗളിംഗും രാജസ്ഥാനൊരു പ്രശ്‌നമാണ്. ട്രെന്‍ഡ് ബോള്‍ട്ട് ഒരു ലോകോത്തര ബൗളറാണ്. എന്നാല്‍ ന്യൂബോളിലാണ് ബോള്‍ട്ട് കൂടുതല്‍ മികവ് കാട്ടുന്നത്. ഡെത്ത് ഓവറുകളിലെ റെക്കോര്‍ഡ് മികച്ചതല്ല. പ്രസിദ്ധ് കൃഷ്‌ണയെ ഡെത്ത് ഓവര്‍ ബൗളറായി ടീം പിന്തുണച്ചു. സീസണില്‍ ഭേദപ്പെട്ട പ്രകടനം അദേഹം പുറത്തെടുത്തു. ഒബെഡ് മക്കോയില്‍ ടീം വിശ്വാസമര്‍പ്പിക്കുകയാണ്' എന്നും മഞ്ജരേക്കര്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയില്‍ പറഞ്ഞു.  

Latest Videos

ഐപിഎല്‍ പതിനഞ്ചാം സീസണിലെ 15 മത്സരങ്ങളില്‍ 11 വിക്കറ്റാണ് അശ്വിന്‍റെ സമ്പാദ്യം. അതേസമയം അശ്വിന് ബാറ്റിംഗില്‍ 185 റണ്‍സുണ്ട്. 

ഐപിഎല്‍ പതിനഞ്ചാം സീസണിലെ രണ്ടാം ക്വാളിഫയറിലാണ് രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്ന് മുഖാമുഖം വരുന്നത്. വൈകീട്ട് ഏഴരയ്ക്ക് അഹമ്മദാബാദിലാണ് മത്സരം. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി നായകന്‍റെ ടീം ഐപിഎല്‍ ഫൈനലിലേക്ക് പ്രവേശിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍. ജയിക്കുന്ന ടീം ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് നേരിടേണ്ടത്. 

IPL 2022 : 'നിരാശയുണ്ട്'; മുംബൈ ഇന്ത്യന്‍സിന്‍റെ ദയനീയ പ്രകടനത്തെ കുറിച്ച് ടിം ഡേവിഡ്

click me!