IPL 2022 : ഗുജറാത്തിനെ മലര്‍ത്തിയടിക്കാന്‍ സഞ്ജുപ്പട; ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

By Jomit Jose  |  First Published May 24, 2022, 8:20 AM IST

സീസണില്‍ പ്രതീക്ഷയ്ക്കപ്പുറത്തേക്ക് മികവ് കാട്ടിയ ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. അതേസമയം രാജസ്ഥാൻ റോയൽസിന്‍റെ കളി പ്രതീക്ഷയ്ക്കൊത്തും. 


കൊൽക്കത്ത: ഐപിഎല്‍ പതിനഞ്ചാം സീസണിലെ(IPL 2022) ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഗുജറാത്ത് ടൈറ്റൻസ് ഒന്നാം ക്വാളിഫയറിൽ(IPL Qualifier 1) രാജസ്ഥാൻ റോയൽസിനെ(Gujarat Titans vs Rajasthan Royals) നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ(Eden Gardens) വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 

സീസണില്‍ പ്രതീക്ഷയ്ക്കപ്പുറത്തേക്ക് മികവ് കാട്ടിയ ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. അതേസമയം രാജസ്ഥാൻ റോയൽസിന്‍റെ കളി പ്രതീക്ഷയ്ക്കൊത്തും. ആറ് ബാറ്റർമാരെയും അഞ്ച് ബൗളർമാരെയും വിശ്വസിക്കുന്ന ഹാർദിക് പാണ്ഡ്യയും സഞ്ജു സാംസണും ഫൈനൽ ലക്ഷ്യമിട്ട് നേർക്കുനേർ വരികയാണ്. ഗുജറാത്ത് ആദ്യ ഊഴത്തിൽ തന്നെ കിരീടം സ്വപ്നം കാണുമ്പോൾ ആദ്യ സീസണിലെ ചരിത്രനേട്ടം ആവർത്തിക്കാൻ രാജസ്ഥാൻ ഇറങ്ങുന്നു. ശുഭ്‌മാന്‍ ഗിൽ, വൃദ്ധിമാന്‍ സാഹ, മാത്യൂ വെയ്ഡ്, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുല്‍ തെവാത്തിയ എന്നിവർക്ക് ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്മെയർ, റിയാന്‍ പരാഗ് എന്നിവരിലൂടെയാവും രാജസ്ഥാന്റെ മറുപടി. 

Playoffs vibes, GET IN! 💗🧘‍♂️ | | pic.twitter.com/JHI0oBIndp

— Rajasthan Royals (@rajasthanroyals)

Latest Videos

ആര്‍ അശ്വിന്റെയും യുസ്‌വേന്ദ്ര ചഹലിന്റെയും സ്‌പിൻ മികവിന് ബദലായി ഗുജറാത്തിന് റാഷിദ് ഖാനും സായ്‌കിഷോറുമുണ്ട്. പേസ്‌ നിരയുടെ കരുത്തും ഏറക്കുറെ ഒപ്പത്തിനൊപ്പം. രണ്ടാമത് ബാറ്റ്‌ ചെയ്‌ത ഏഴ് കളിയിൽ ആറിലും ഗുജറാത്ത് ജയിച്ചു. ടോസ് നഷ്ടമായിട്ടും എട്ട് കളിയിൽ രാജസ്ഥാനെ വിജയത്തിലെത്തിച്ച ആത്മവിശ്വാസമുണ്ട് സഞ്ജു സാംസണ്. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായതിനാൽ ഇന്ന് തോറ്റാലും ഫൈനലിലെത്താൻ ഒരവസരം കൂടിയുണ്ട്. തോല്‍ക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറിൽ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എലിമിനേറ്റർ വിജയികളെ നേരിടാം.  

In Jos bhai, we trust. 💗 | | | pic.twitter.com/OkG1NEhCch

— Rajasthan Royals (@rajasthanroyals)

IND vs SA : സഞ്ജു സാംസണെ തഴഞ്ഞതില്‍ പ്രതിഷേധം അണയുന്നില്ല; ആഞ്ഞടിച്ച് ആരാധകര്‍

click me!