IPL 2022 : പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവം; ആര്‍സിബി തോറ്റു, അവസാന മത്സരം നിര്‍ണായകം

By Sajish A  |  First Published May 13, 2022, 11:42 PM IST

പവര്‍ പ്ലേയില്‍ തന്നെ ആര്‍സിബിക്ക് വിരാട് കോലി (20), ഫാഫ് ഡു പ്ലെസിസ് (10), മഹിപാല്‍ ലോംറോണ്‍ (6) എന്നിവരുടെ വിക്കറ്റുകള്‍ ആര്‍സിബിക്ക് നഷ്ടമായി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (22 പന്തില്‍ 35) ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.


മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ജയത്തോടെ പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാമക്കി. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ 54 റണ്‍സിനായിരുന്നു പഞ്ചാബിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്. ലിയാം ലിവിംഗ്സ്റ്റണ്‍ (42 പന്തില്‍ 70), ജോണി ബെയര്‍സ്‌റ്റോ (29 പന്തില്‍ 66) എന്നിവരുടെ ഇന്നിംഗസാണ് പഞ്ചാബിന് കരുത്തായത്. മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂരിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനാണ് സാധിച്ചത്. ജയത്തോടെ പഞ്ചാബിന് 12 മത്സരങ്ങളില്‍ 12 പോയിന്റായി. ആറാം സ്ഥാനത്താണ് അവര്‍. ഒരു മത്സരം മാത്രം ശേഷിക്കുന്ന ബാംഗ്ലൂരിന് 14 പോയിന്റുണ്ട്.

പവര്‍ പ്ലേയില്‍ തന്നെ ആര്‍സിബിക്ക് വിരാട് കോലി (20), ഫാഫ് ഡു പ്ലെസിസ് (10), മഹിപാല്‍ ലോംറോണ്‍ (6) എന്നിവരുടെ വിക്കറ്റുകള്‍ ആര്‍സിബിക്ക് നഷ്ടമായി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (22 പന്തില്‍ 35) ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ദിനേശ് കാര്‍ത്തിക് (11) പരാജയപ്പെട്ടതോടെ ആര്‍സിബി തോല്‍വി സമ്മതിച്ചു. കഗിസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തി. റിഷി ധവാന്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിന് ബെയര്‍സ്‌റ്റോ (29 പന്തില്‍ 66), ലിയാം ലിവിംഗ്സ്റ്റണ്‍ (42 പന്തില്‍ 70) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വാനിന്ദു ഹസരങ്ക നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേലിന് നാല് വിക്കറ്റുണ്ട്. 

Latest Videos

പവര്‍ പ്ലേയില്‍ തന്നെ പഞ്ചാബ് 83 റണ്‍സ് അടിച്ചെടുത്തിരുന്നു. 29 പന്തില്‍ ഏഴ് സിക്‌സും നാല് ഫോറും  ഉള്‍പ്പെടുന്നതായിരുന്നു ബെയര്‍‌സ്റ്റോയുടെ ഇന്നിംഗ്‌സ്. 42 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ലിവിംഗ്സ്റ്റണിന്റെ ഇന്നിംഗ്‌സ്. ശിഖര്‍ ധവാന്‍ (21), ഭാനുക രജപക്‌സ (1), മായങ്ക അഗര്‍വാള്‍ (19), ജിതേഷ് ശര്‍മ (9), ഹര്‍പ്രീത് ബ്രാര്‍ (7), റിഷി ധവാന്‍ (7), രാഹുല്‍ ചാഹര്‍ (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. കഗിസോ റബാദ (2) പുറത്താവാതെ നിന്നു. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോംറോര്‍, ഷഹബാസ് അഹമ്മദ്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്. 

പഞ്ചാബ് കിംഗ്‌സ്: ജോണി ബെയര്‍സ്‌റ്റോ, ശിഖര്‍ ധവാന്‍, ഭാനുക രജപക്‌സ, മായങ്ക് അഗര്‍വാള്‍, ജിതേഷ് ശര്‍മ, ലിയാം ലിവിംഗ്സ്റ്റണ്‍, റിഷി ധവാന്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്, സന്ദീപ് ശര്‍മ.
 

click me!