റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: ലഖ്നൗവും രാജസ്ഥാനും കഴിഞ്ഞാല്‍ പ്ലേ ഓഫിലെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീം ബാംഗ്ലൂരാണ്.12 കളികളില്‍14 പോയന്‍റുള്ള ബാംഗ്ലൂരിന് ശേഷിക്കുന്ന രണ്ട് കളികളില്‍ ഒരെണ്ണമെങ്കിലും ജയിച്ചാല്‍ പ്ലേ ഓഫിലേക്കുള്ള വഴി തുറക്കും.
മുംബൈ: ഐപിഎല്ലില്‍ ഇന്നലെ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ മുട്ടുമടക്കിയതോടെചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിലെത്താതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി. ആദ്യം പുറത്തായത് അഞ്ച് വട്ടം ചാമ്പ്യന്‍മാരായ മുംബൈ ആയിരുന്നു. ഇന്നലെ മുംബൈക്കെതിരായ തോല്‍വി നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയുടെയും വഴിയടച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീം.
ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്: 12 മത്സരങ്ങളില്‍ 16 പോയന്‍റുള്ള ലഖ്നൗവിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരെണ്ണം ജയിച്ചാലും പ്ലേ ഓഫിലെത്താം. രണ്ട് മത്സരം തോറ്റാലും ലഖ്‌നൗ പ്ലേ ഓഫിലെത്തുമെന്ന് ഏതാണ്ടുറപ്പിക്കാം. ഞായറാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെയും 18ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുമാണ് ലഖ്നൗവിന്‍റെ ബാക്കി മത്സരങ്ങള്‍.
രാജസ്ഥാന്‍ റോയല്‍സ്: ലഖ്നൗ കഴിഞ്ഞാല്‍ പ്ലേ ഓഫിലെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനാണ്. ശേഷിക്കുന്ന രണ്ട് കളികളില്‍ ഒരെണ്ണമെങ്കിലും ജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫിലെത്താം. ലഖ്നൗവിനും പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച ചെന്നൈ കിംഗ്സിനുമെതിരെയാണ് രാജസ്ഥാന്‍റെ അടുത്ത മത്സരങ്ങള്‍.
വിറച്ച് ജയിച്ച് മുംബൈ, ചെന്നൈയും പ്ലേ ഓഫ് കാണാതെ പുറത്ത്
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: ലഖ്നൗവും രാജസ്ഥാനും കഴിഞ്ഞാല്‍ പ്ലേ ഓഫിലെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീം ബാംഗ്ലൂരാണ്.12 കളികളില്‍14 പോയന്‍റുള്ള ബാംഗ്ലൂരിന് ശേഷിക്കുന്ന രണ്ട് കളികളില്‍ ഒരെണ്ണമെങ്കിലും ജയിച്ചാല്‍ പ്ലേ ഓഫിലേക്കുള്ള വഴി തുറക്കും. നെറ്റ് റണ്‍റേറ്റും നിര്‍ണായകമാകും. ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെയും 19ന് ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുമാണ് ബാംഗ്ലൂരിന്‍റെ അടുത്ത മത്സരങ്ങള്‍.
ഡല്‍ഹി ക്യാപിറ്റല്‍സ്: ഈ നാലു ടീമുകള്‍ കഴിഞ്ഞാല്‍ പ്ലേ ഓഫിലെത്താന്‍ ഇനിയും സാധ്യത കൂടുതലുള്ള ടീം ഡല്‍ഹി ക്യാപിറ്റല്‍സാണ്. 12 കളികളില്‍ 12 പോയന്‍റുള്ള ഡല്‍ഹിക്ക് പക്ഷെ അടുത്ത രണ്ട് കളികളും ജയിച്ചാലെ പ്ലേ ഓഫ് സ്വപ്നം കാണാനാവു. 16ന് പഞ്ചാബിനെതിരെയും 21ന് മുംബൈ ഇന്ത്യന്‍സിനെതിരെയുമാണ് ഡല്‍ഹിയുടെ മത്സരങ്ങള്‍.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: 11 കളികളില്‍ 10 പോയന്‍റുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന് മറ്റ് ടീമുകളെ അപേക്ഷിച്ച് ഒരു മത്സരം കുറച്ചു കളിച്ചതിന്‍റെ ആനുകൂല്യമുണ്ട്. തുടര്‍ച്ചയായ അഞ്ച് ജയങ്ങള്‍ക്കുശേഷം തുടര്‍ച്ചയായ നാലു തോല്‍വികള്‍ വഴങ്ങിയ ഹൈദരാബാദിന് ശേഷിക്കുന്ന മൂന്ന് കളികളും ജയിച്ചാല്‍ പ്ലേ ഓഫിലേക്ക് സാധ്യത തെളിയും.14ന് കൊല്‍ക്കത്ത, 17ന് മുംബൈ, 22ന് പഞ്ചാബ് എന്നിവരാണ് ഹൈദരാബാദിന്‍റെ എതിരാളികള്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: സാങ്കേതികമായി പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ലാത്ത കൊല്‍ക്കത്തക്ക് പ്ലേ ഓഫിലെത്താന്‍ ശേഷിക്കുന്ന രണ്ട് കളികള്‍ ജയിച്ചാല്‍ മാത്രം പോരാ മറ്റ് ടീമുകള്‍ തോല്‍ക്കുകയും വേണം. 12 കളികളില്‍10 പോയന്‍റാമ് കൊല്‍ക്കത്തക്കുള്ളത്. 14ന് ഹൈദരാബാദും 18ന് ലഖ്നൗവും ആണ് കൊല്‍ക്കത്തയുടെ എതിരാളികള്‍.
പഞ്ചാബ് കിംഗ്സ്: 11 കളികളില്‍ 10 പോയന്‍റുള്ള പഞ്ചാബ് കിംഗ്സിന് ശേഷിക്കുന്ന മൂന്ന് കളികളും ജയിച്ചാല്‍ പ്ലേ ഓഫ് സ്വപ്നം കാണാം. ഇന്ന് ബാംഗ്ലൂരിനെതിരെയും 16ന് ഡല്‍ഹിക്കെതിരെയും 22ന് ഹൈദരാബാദിനെതിരയുമാണ് പഞ്ചാബിന്‍റെ അവശേഷിക്കുന്ന മത്സരങ്ങള്‍.