ഐപിഎല്ലില്‍ ഇതുവരെ 23 മത്സരങ്ങളിലാണ് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സും മുഖാമുഖം വന്നത്
മുംബൈ: ഐപിഎല്ലില്‍ (IPL 2022) വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇന്നിറങ്ങുകയാണ് സഞ്ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). മായങ്ക് അഗര്‍വാളിന്‍റെ ( Mayank Agarwal) പഞ്ചാബ് കിംഗ്‌സാണ് (Punjab Kings) എതിരാളികള്‍. ഇരു ടീമുകളും തമ്മിലുള്ള കണക്കിലെ കളികള്‍ പരിശോധിക്കാം. മുംബൈയിലെ വാംഖഡെയില്‍ 3.30നാണ് മത്സരം തുടങ്ങുക.
ഐപിഎല്ലില്‍ ഇതുവരെ 23 മത്സരങ്ങളിലാണ് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സും മുഖാമുഖം വന്നത്. ഇതില്‍ 13 ജയങ്ങളുമായി രാജസ്ഥാന്‍ റോയല്‍സാണ് മുന്നില്‍. പഞ്ചാബ് കിംഗ്‌സ് 10 മത്സരങ്ങള്‍ ജയിച്ചു. എന്നാല്‍ വാംഖഡെയില്‍ നടന്ന ഏക മത്സരത്തില്‍ മത്സരഫലം പഞ്ചാബിന് അനുകൂലമായി. അവസാന അഞ്ചില്‍ മൂന്ന് ജയം രാജസ്ഥാനും രണ്ണെണ്ണം പഞ്ചാബിനുമാണ്. കഴിഞ്ഞ സീസണില്‍ ഏറ്റമുട്ടിയപ്പോള്‍ ഓരോ ജയം വീതം ടീമുകള്‍ പങ്കിട്ടു.
undefined
രാജസ്ഥാന്‍ റോയല്‍സിന് ഏറെ പ്രതീക്ഷ നല്‍കുന്നത് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ റെക്കോര്‍ഡാണ്. പഞ്ചാബിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള രാജസ്ഥാന്‍ താരം സഞ്ജുവാണ്(529 റണ്‍സ്). നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒരു രാജസ്ഥാന്‍ താരത്തിന്‍റെ ഉയര്‍ന്ന സ്‌കോറും സഞ്ജുവിന്‍റെ പേരില്‍ത്തന്നെ(119 റണ്‍സ്).
അവസാന മത്സരത്തില്‍ ഏഴ് വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് രാജസ്ഥാന്‍ റോയല്‍സ് തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. 49 പന്തില്‍ 54 റണ്‍സെടുത്ത സഞ്ജു സാംസണിന്‍റെ അര്‍ധ സെഞ്ചുറി മാത്രമായിരുന്നു രാജസ്ഥാന് വലിയ ആശ്വാസമായുണ്ടായിരുന്നത്. അവസാന രണ്ട് കളിയും തോറ്റ രാജസ്ഥാൻ പന്ത്രണ്ട് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. പത്ത് പോയിന്‍റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്തും.
IPL 2022 : വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍; മികവ് തുടരാന്‍ സഞ്ജു സാംസണ്‍