IPL 2022 : മുംബൈ ഇന്ത്യന്‍സിന് ടോസ്, രണ്ട് മാറ്റം; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പുതിയ ഓപ്പണര്‍

By Sajish A  |  First Published May 17, 2022, 7:16 PM IST

12 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമാണ് ഹൈദരാബാദിനുള്ളത്. അവശേഷിക്കുന്നത് നേരിയ പ്ലേ ഓഫ് സാധ്യത മാത്രം. ആ സാധ്യത അവശേഷിക്കണമെങ്കില്‍ ഇന്ന് ജയിച്ചേ തീരു. മറിച്ചാണെങ്കില്‍ പുറത്തേക്കുള്ള വഴി തെളിയും.


മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ആദ്യം ബാറ്റ് ചെയ്യും. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഹൈദരാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഹൈദരാബാദ് രണ്ട് മാറ്റം വരുത്തി. പ്രിയം ഗാര്‍ഗ്, ഫസല്‍ ഫാറൂഖി എന്നിവര്‍ ടീമിലെത്തി. ശശാങ്ക് സിംഗ്, മാര്‍കോ ജാന്‍സന്‍ പുറത്തായി. മുംബൈയും രണ്ട് മാറ്റം വരുത്തി. മായങ്ക് മര്‍കണ്ഡെ, സഞ്ജയ് യാദവ് എന്നിവര്‍ ടീമിലെത്തി. ഹൃതിക് ഷൊകീന്‍, കുമാര്‍ കാര്‍ത്തികേയ എന്നിവരാണ് വഴിമാറിയത്. 

12 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമാണ് ഹൈദരാബാദിനുള്ളത്. അവശേഷിക്കുന്നത് നേരിയ പ്ലേ ഓഫ് സാധ്യത മാത്രം. ആ സാധ്യത അവശേഷിക്കണമെങ്കില്‍ ഇന്ന് ജയിച്ചേ തീരു. മറിച്ചാണെങ്കില്‍ പുറത്തേക്കുള്ള വഴി തെളിയും. മറുവശത്ത് മുംബൈ ഇന്ത്യ അവസാനസ്ഥാനം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. 12 മത്സരങ്ങളില്‍ ആറ് പോയിന്റാണുള്ളത്. 

Latest Videos

മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ടിം ഡേവിഡ്, തിലക് വര്‍മ, രമണ്‍ദീപ് സിംഗ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ടിം ഡേവിഡ്, സഞ്ജയ് യാദവ്, ഡാനിയേല്‍ സാംസ്, മായങ്ക് മര്‍കണ്ഡെ, ജസ്പ്രിത് ബുമ്ര, റിലി മെരെഡിത്ത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, പ്രിയം ഗാര്‍ഗ്, കെയ്ന്‍ വില്യംസണ്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഫസല്‍ഹഖ് ഫാരൂഖി, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍.
 

click me!