IPL 2022: ചെന്നൈക്ക് ജീവന്‍മരണപ്പോര്, മുംബൈക്ക് ടോസ്

By Gopalakrishnan C  |  First Published May 12, 2022, 7:16 PM IST

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. പരിക്കുമൂലം പുറത്തുപോയ രവീന്ദ്ര ജഡേജക്ക് പകരക്കാരനെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ജഡേഡജയെക്കാള്‍ മികച്ചൊരു ഫീല്‍ഡറില്ലെന്നും ടോസിനുശേഷം ധോണി പറഞ്ഞു. ഇന്ന് തോറ്റാല്‍ പ്ലേഓഫിലെത്താനുള്ള ചെന്നൈയുടെ(CSK) നേരിയ സാങ്കേതിക സാധ്യത പോലും അവസാനിക്കും.


മുംബൈ: ഐപിഎല്ലില്‍(IPL 2022) പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യതയെങ്കിലും അവശേഷിപ്പിക്കാന്‍ വിജയം അനിവാര്യമായ ജീവന്‍മരണപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് (CSK v MI)ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് മുംബൈ ഇന്നിറങ്ങുന്നത്. മുരുഗന്‍ അശ്വിന് പകരം ഹൃതിക് ഷൊക്കീന്‍ മുംബൈയുടെ അന്തിമ ഇലവനിലെത്തി.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. പരിക്കുമൂലം പുറത്തുപോയ രവീന്ദ്ര ജഡേജക്ക് പകരക്കാരനെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ജഡേഡജയെക്കാള്‍ മികച്ചൊരു ഫീല്‍ഡറില്ലെന്നും ടോസിനുശേഷം ധോണി പറഞ്ഞു. ഇന്ന് തോറ്റാല്‍ പ്ലേഓഫിലെത്താനുള്ള ചെന്നൈയുടെ(CSK) നേരിയ സാങ്കേതിക സാധ്യത പോലും അവസാനിക്കും.

A look at the Playing XI for

Live - https://t.co/WKvmUFxvMF https://t.co/hOoLGDHDLM pic.twitter.com/xXUNfLLddw

— IndianPremierLeague (@IPL)

Latest Videos

undefined

ഐപിഎൽ ചരിത്രത്തിലെ അതികായരാണെങ്കിലും മുംബൈയും ചെന്നൈയും മറക്കാനാഗ്രഹിക്കുന്ന സീസണ്‍ ആണിത്. മുംബൈ പത്തും ചെന്നൈ ഒൻപതും സ്ഥാനങ്ങളിൽ നില്‍ക്കുന്നു. പതിനൊന്നിൽ ഒൻപതും തോറ്റ മുംബൈയുടെ പ്ലേ ഓഫ് സാധ്യത നേരത്തേ അവസാനിച്ചിരുന്നു. ഏഴ് കളി തോറ്റ ചെന്നൈയും അവസാന നാലിലെത്താനുള്ള സാധ്യത വളരെക്കുറവ്.

മുംബൈയോട് തോറ്റാൽ ചെന്നൈയുടെ സാങ്കേതികമായുള്ള സാധ്യതയും അവസാനിക്കും. ഓപ്പണ‍ർമാരായ ഡെവൺ കോൺവേയും റുതുരാജ് ഗെയ്‌ക്‌വാദും ഫോമിലേക്ക് എത്തിയതാണ് ചെന്നൈയുടെ ആശ്വാസം. മധ്യനിരയുടെ സ്ഥിരതിയില്ലായ്മ ആശങ്കയായി തുടരുന്നു. പരിക്കേറ്റ രവീന്ദ്ര ജഡേജ കളിക്കില്ല. ബൗളർമാർ ഓരോ കളി കഴിയുംതോറും മെച്ചപ്പെട്ട് വരുന്നതും പ്രതീക്ഷ.

have won the toss and they will bowl first against

Live - https://t.co/WKvmUFxvMF pic.twitter.com/aer2yME8wZ

— IndianPremierLeague (@IPL)

മുംബൈയും ചെന്നൈയും നേർക്കുനേർ വരുന്ന മുപ്പത്തിനാലാമത്തെ മത്സരമാണിത്. മുംബൈ പത്തൊൻപത് കളിയിലും ചെന്നൈ പതിനാല് കളിയിലും ജയിച്ചു. 219 റൺസാണ് മുംബൈയുടെ ഉയർന്ന സ്കോർ. 218 റൺസ് ചെന്നൈയുടെ ഉയർന്ന സ്കോറും. 79 റൺസാണ് ചെന്നൈയുടെ ഏറ്റവും കുറഞ്ഞ സ്കോർ. 136 റൺസ് മുംബൈയുടെ കുറഞ്ഞ സ്കോറും. കഴിഞ്ഞ സീസണിൽ ഇരുടീമും ഓരോ മത്സരത്തിൽ ജയിച്ചു.

Chennai Super Kings (Playing XI): Ruturaj Gaikwad, Devon Conway, Robin Uthappa, Ambati Rayudu, Moeen Ali, Shivam Dube, MS Dhoni(w/c), Dwayne Bravo, Maheesh Theekshana, Simarjeet Singh, Mukesh Choudhary.

Mumbai Indians (Playing XI): Rohit Sharma(c), Ishan Kishan(w), Tilak Varma, Tristan Stubbs, Ramandeep Singh, Tim David, Daniel Sams, Kumar Kartikeya, Hrithik Shokeen, Jasprit Bumrah, Riley Meredith.

click me!