പിന്നാലെയെത്തിയ പുരാനും ത്രിപാഠിക്ക് പിന്തുണ നല്‍കി. അതിവേഗം റണ്‍സ് കണ്ടെത്തിയ പുരാന്‍ ത്രിപാഠിക്കൊപ്പം 76 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പുരാനെ പുറത്താക്കി റിലെ മെരെഡിത്ത് മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി.
മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 194 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന് രാഹുല്‍ ത്രിപാഠിയുടെ (44 പന്തില്‍ 76) ഇന്നിംഗ്‌സാണ് തുണയായത്. പ്രിയം ഗാര്‍ഗ് (26 പന്തില്‍ 42), നിക്കൊളാസ് പുരാന്‍ (22 പന്തില്‍ 38) മികച്ച പ്രകടനം പുറത്തെടുത്തു. രമണ്‍ദീപ് സിംഗ് മുംബൈ്ക്കായി മൂന്ന് വിക്കറ്റ് നേടി.
ഓപ്പണിംഗ് മാറ്റവുമായിട്ടാണ് ഹൈദരാബാദ് ഇന്നിറങ്ങിയത്. കെയ്ന്‍ വില്യംസണ് പകരം ഗാര്‍ഗ് ഓപ്പണറായി. അതിനുള്ള മാറ്റവും കണ്ടു. അഭിഷേക് ശര്‍മ (9) നേരത്തെ പുറത്തായെങ്കിലും ത്രിപാഠിക്ക് മികച്ച പിന്തുണ നല്‍കാന്‍ ഗാര്‍ഗിന് സാധിച്ചു. ഇരുവരും 78 റണ്‍സാണ് കൂട്ടിചേര്‍ത്തത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗാര്‍ഗിന്റെ ഇന്നിംഗ്‌സ്.
പിന്നാലെയെത്തിയ പുരാനും ത്രിപാഠിക്ക് പിന്തുണ നല്‍കി. അതിവേഗം റണ്‍സ് കണ്ടെത്തിയ പുരാന്‍ ത്രിപാഠിക്കൊപ്പം 76 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പുരാനെ പുറത്താക്കി റിലെ മെരെഡിത്ത് മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. തൊടട്ടടുത്ത ഓവരില്‍ ത്രിപാഠിയും മടങ്ങി. മൂന്ന് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു പുരാന്റെ ഇന്നിംഗ്‌സ്. പിന്നാലെ എയ്ഡന്‍ മാര്‍ക്രവും (2) പുറത്തായി. വാഷിംഗ്ടണ്‍ സുന്ദറിനെ (9) ബുമ്ര ബൗള്‍ഡാക്കി. കെയ്ന്‍ വില്യംസണ്‍ (8) പുറത്താവാതെ നിന്നു.
മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഹൈദരാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഹൈദരാബാദ് രണ്ട് മാറ്റം വരുത്തി. പ്രിയം ഗാര്‍ഗ്, ഫസല്‍ ഫാറൂഖി എന്നിവര്‍ ടീമിലെത്തി. ശശാങ്ക് സിംഗ്, മാര്‍കോ ജാന്‍സന്‍ പുറത്തായി. മുംബൈയും രണ്ട് മാറ്റം വരുത്തി. മായങ്ക് മര്‍കണ്ഡെ, സഞ്ജയ് യാദവ് എന്നിവര്‍ ടീമിലെത്തി. ഹൃതിക് ഷൊകീന്‍, കുമാര്‍ കാര്‍ത്തികേയ എന്നിവരാണ് വഴിമാറിയത്.
12 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമാണ് ഹൈദരാബാദിനുള്ളത്. അവശേഷിക്കുന്നത് നേരിയ പ്ലേ ഓഫ് സാധ്യത മാത്രം. ആ സാധ്യത അവശേഷിക്കണമെങ്കില്‍ ഇന്ന് ജയിച്ചേ തീരു. മറിച്ചാണെങ്കില്‍ പുറത്തേക്കുള്ള വഴി തെളിയും. മറുവശത്ത് മുംബൈ ഇന്ത്യ അവസാനസ്ഥാനം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. 12 മത്സരങ്ങളില്‍ ആറ് പോയിന്റാണുള്ളത്.
മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ടിം ഡേവിഡ്, തിലക് വര്‍മ, രമണ്‍ദീപ് സിംഗ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ടിം ഡേവിഡ്, സഞ്ജയ് യാദവ്, ഡാനിയേല്‍ സാംസ്, മായങ്ക് മര്‍കണ്ഡെ, ജസ്പ്രിത് ബുമ്ര, റിലി മെരെഡിത്ത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, പ്രിയം ഗാര്‍ഗ്, കെയ്ന്‍ വില്യംസണ്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഫസല്‍ഹഖ് ഫാരൂഖി, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍.