കൊല്‍ക്കത്ത ഇന്നിംഗ്‌സിലെ 10-ാം ഓവറിലെ അഞ്ചാം പന്ത് എറിയുന്നതിനിടെ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ കയ്യില്‍ നിന്ന് വഴുതിപ്പോയ പന്ത് അംപയറുടെ ദേഹത്ത് പതിക്കുകയായിരുന്നു
മുംബൈ: ഐപിഎല്ലില്‍ (IPL 2022) സീസണിലെ ഒന്‍പതാം തോല്‍വിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (Kolkata Knight Riders) മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ഇന്നലെ വഴങ്ങിയത്. മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മുംബൈ ഓള്‍റൗണ്ടര്‍ കെയ്റോണ്‍ പൊള്ളാര്‍ഡിന് (Kieron Pollard) സാധിച്ചില്ല. ബാറ്റും പന്തും കൊണ്ട് പൊള്ളാര്‍ഡ് മങ്ങി. ഇതിനിടെ സംഭവിച്ച ഒരു കയ്യബദ്ധം കീറോണ്‍ പൊള്ളാര്‍ഡിനെ നാണംകെടുത്തുകയും ചെയ്‌തു.
കൊല്‍ക്കത്ത ഇന്നിംഗ്‌സിലെ 10-ാം ഓവറിലെ അഞ്ചാം പന്ത് എറിയുന്നതിനിടെ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ കയ്യില്‍ നിന്ന് വഴുതിപ്പോയ ബോള്‍ അംപയറുടെ ദേഹത്ത് പതിക്കുകയായിരുന്നു. ഇതോടെ പൊള്ളാര്‍ഡ് അംപയറോട് ക്ഷമ പറഞ്ഞു. ഇരുവര്‍ക്കും ചിരിയടക്കാനായില്ല. പൊള്ളാര്‍ഡിനൊപ്പം മുംബൈ നായകന്‍ രോഹിത് ശര്‍മ്മയും ഈ ദൃശ്യങ്ങള്‍ കണ്ട് പൊട്ടിച്ചിരിച്ചു.
undefined
ഈ സീസണില്‍ ദയനീയ പ്രകടനമാണ് കെയ്റോണ്‍ പൊള്ളാര്‍ഡ് പുറത്തെടുക്കുന്നത്. 11 മത്സരങ്ങളില്‍ 144 റണ്‍സ് മാത്രം നേടിയപ്പോള്‍ ബൗളിംഗില്‍ 31.59 ശരാശരിയില്‍ നാല് വിക്കറ്റ് മാത്രമാണ് നേട്ടം.
മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 52 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തപ്പോള്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയ ശേഷം അവിശ്വസനീയമായി തകര്‍ന്നടിഞ്ഞാണ് മുംബൈ കനത്ത തോല്‍വി വഴങ്ങിയത്. അവസാന ആറ് വിക്കറ്റുകള്‍ 13 റണ്‍സിന് നഷ്ടമായ മുംബൈ 17.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ഔട്ടായി. ഒരോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമിന്‍സും മൂന്ന് റണ്ണൗട്ടുകളുമാണ് മുംബൈയുടെ വിധിയെഴുതിയത്. 43 പന്തില്‍ 51 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്കോറര്‍.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിതീഷ് റാണയുടെയും വെങ്കിടേഷ് അയ്യരുടെയും ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. അഞ്ചോവറില്‍ 60 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമിട്ട കൊല്‍ക്കത്തയെ മധ്യ ഓവറുകളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് 165 റണ്‍സിലൊതുക്കിയത്. 24 പന്തില്‍ 43 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. നിതീഷ് റാണ 26 പന്തില്‍ 43 റണ്‍സെടുത്തു. മുംബൈക്കായി ജസ്പ്രീത് ബുമ്ര നാലോവറില്‍ 10 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കുമാര്‍ കാര്‍ത്തികേയ രണ്ട് വിക്കറ്റെടുത്തു.
IPL 2022: അവിശ്വസനീയ തകര്‍ച്ച, കൊല്‍ക്കത്തക്ക് മുമ്പിലും നാണംകെട്ട് മുംബൈ