രാജ്യാന്തര ക്രിക്കറ്റില്‍ തിളങ്ങാനുള്ള എല്ലാ പ്രതിഭയും അവനിലുണ്ട്. അപകടകാരിയായ സ്ട്രൈക്കറാണവന്‍. വിക്കറ്റിന്‍റെ ഇരുവശത്തേക്കും ഒരുപോലെ കളിക്കാനുമാകും. ഷോര്‍ട്ട് പിച്ച് പന്തുകള്‍ അനായാസയതോടെ കളിക്കാനുളള അവന്‍റെ മികവാണ് എന്നില്‍ ഏറ്റവും മതിപ്പുളവാക്കിയത്.
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള(IND v SA) ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറ്റവുമധികം നിരാശരാക്കിയത് മലയാളി താരം സഞ്ജു സാംസണെയും(Sanju Samson) സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം രാഹുല്‍ ത്രിപാഠിയെയും( Rahul Tripathi)തഴഞ്ഞ സെലക്ടര്‍മാരുടെ തീരുമാനമായിരുന്നു. ഐപിഎല്ലില്‍ നിറം മങ്ങിയ വെങ്കടേഷ് അയ്യരും പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന ഇഷാന്‍ കിഷനുമെല്ലാം ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോഴാണ് ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും തിളങ്ങിയ സഞ്ജുവിനെയും ഹൈദരാബാദിനായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ത്രിപാഠിയെയും സെലക്ടര്‍മാര്‍ തഴഞ്ഞത്.
ഇതില്‍ രാഹുല്‍ ത്രിപാഠിയുടെ ഐപിഎല്ലിലെ പ്രകടനത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഐപിഎല്‍ കമന്‍റേറ്ററും മുന്‍ ഓസ്ട്രേലിയന്‍ താരവുമായ മാത്യു ഹെയ്ഡന്‍. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാനുള്ള ത്രിപാഠിയുടെ കഴിവും ഷോര്‍ട്ട് പിച്ച് പന്തുകള്‍ അടിച്ചുപറത്താനുള്ള മികവുമാണ് ത്രിപാഠിയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതെന്ന് ഹെയ്ഡന്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പറഞ്ഞു.
'അവനെ ഇന്ത്യന്‍ ടീമിലെടുക്കാത്തത് കടുത്ത നിരാശ'; സെലക്‌ടര്‍മാരെ പൊരിച്ച് ഹര്‍ഭജനും വീരുവും
രാജ്യാന്തര ക്രിക്കറ്റില്‍ തിളങ്ങാനുള്ള എല്ലാ പ്രതിഭയും അവനിലുണ്ട്. അപകടകാരിയായ സ്ട്രൈക്കറാണവന്‍. വിക്കറ്റിന്‍റെ ഇരുവശത്തേക്കും ഒരുപോലെ കളിക്കാനുമാകും. ഷോര്‍ട്ട് പിച്ച് പന്തുകള്‍ അനായാസയതോടെ കളിക്കാനുളള അവന്‍റെ മികവാണ് എന്നില്‍ ഏറ്റവും മതിപ്പുളവാക്കിയത്. അവനെ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് ടീമിലെടുക്കു. ഓസ്ട്രേലിയയിലെ ബൗണ്‍സുള്ള പിച്ചുകളില്‍ അവന് ശരിക്കും തിളങ്ങാനാകും-ഹെയ്ഡന്‍ പറഞ്ഞു.
സഞ്ജു സാംസണെ തഴഞ്ഞതില്‍ പ്രതിഷേധം അണയുന്നില്ല; ആഞ്ഞടിച്ച് ആരാധകര്‍
ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ 413 റണ്‍സടിച്ച ത്രിപാഠിക്ക് 37.55 ശരാശരിയും 158.23 സ്ട്രൈക്ക് റേറ്റുമുണ്ട്. 76 റണ്‍സാണ് സീസണിലെ ഉയര്‍ന്ന സ്കോര്‍. 31 കാരനായ ത്രിപാഠിയെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഹെയ്ഡന്‍റെ പ്രസ്താവന.