IPL 2022 : ജയിക്കുന്നവര്‍ പ്ലേഓഫില്‍; ലഖ്‌നൗ-ഗുജറാത്ത് പോരിന് കളമൊരുങ്ങി, ടോസും ഇലവനും അറിയാം

By Jomit Jose  |  First Published May 10, 2022, 7:11 PM IST

വൈകിട്ട് ഏഴരയ്ക്ക് പുനെയിലാണ് മത്സരം. 11 മത്സരങ്ങളില്‍ ഇരു ടീമിനും എട്ട് ജയവും മൂന്ന് തോല്‍വിയുമാണുള്ളത്.


പുനെ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമിനെ നിശ്ചയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് (Lucknow Super Giants vs Gujarat Titans) മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ (Hardik Pandya) ബാറ്റിംഗ് തെരഞ്ഞെടുത്തു. 

മൂന്ന് മാറ്റങ്ങളുമായാണ് ഹര്‍ദിക്കും സംഘവും ഇറങ്ങുന്നത്. ലോക്കീ ഫെര്‍ഗൂസന് പകരം മാത്യൂ വെയ്‌ഡും സായ് സുന്ദരേശന് പകരം സായ് കിഷോറും പ്രദീപ് സാങ്‌വാന് പകരം യാഷ് ദയാലും പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം ഒരു മാറ്റമാണ് കെ എല്‍ രാഹുലിന്‍റെ ലഖ്‌നൗ വരുത്തിയിരിക്കുന്നത്. രവി ബിഷ്‌ണോയ് പുറത്തായപ്പോള്‍ കരണ്‍ ശര്‍മ്മ ടീമിലെത്തി. 

Latest Videos

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: Quinton de Kock(w), KL Rahul(c), Deepak Hooda, Krunal Pandya, Ayush Badoni, Marcus Stoinis, Jason Holder, Karan Sharma, Dushmantha Chameera, Avesh Khan, Mohsin Khan

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill, Matthew Wade, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Ravisrinivasan Sai Kishore, Alzarri Joseph, Yash Dayal, Mohammed Shami

A look at the Playing XI for

Live - https://t.co/45TbqyBfE3 https://t.co/ETLLHId4iS pic.twitter.com/PhVD0HJxfw

— IndianPremierLeague (@IPL)

have won the toss and they will bat first against .

Live - https://t.co/45TbqyBfE3 pic.twitter.com/pQB53PfPD3

— IndianPremierLeague (@IPL)

വൈകിട്ട് ഏഴരയ്ക്ക് പുനെയിലാണ് മത്സരം. 11 മത്സരങ്ങളില്‍ ഇരു ടീമിനും എട്ട് ജയവും മൂന്ന് തോല്‍വിയുമാണുള്ളത്. 16 പോയിന്റുമായി ഒപ്പത്തിനൊപ്പമെങ്കിലും റണ്‍നിരക്കില്‍ ലഖ്‌നൗ ഒന്നാം സ്ഥാനത്താണ്. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് അവസാന രണ്ട് കളിയിലും തിരിച്ചടി നേരിട്ടപ്പോള്‍ തുടര്‍ച്ചയായ നാല് ജയവുമായാണ് കെ എല്‍ രാഹുലിന്‍റെ ലഖ്‌നൗ ഇറങ്ങുന്നത്. ജയിക്കുന്നവര്‍ പതിനെട്ടു പോയിന്‍റുമായി പ്ലേ ഓഫിലേക്ക് കടക്കും.

Graham Thorpe : ഗ്രഹാം തോർപ്പ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; ക്രിക്കറ്റ് ലോകത്തിന് ഞെട്ടല്‍

click me!