IPL 2022 : രണ്ടാം അങ്കവും നിര്‍ണായകം; ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം രാത്രി

By Jomit Jose  |  First Published May 7, 2022, 9:17 AM IST

പ്ലേ ഓഫിന് അരികെയാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്. ഏഴ് ജയവുമായി ലഖ്‌നൗ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.


പുനെ: ഐപിഎല്ലില്‍ (IPL 2022) ഇന്നത്തെ രണ്ടാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് മുൻ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ (Lucknow Super Giants vs Kolkata Knight Riders) നേരിടും. പുനെയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി (LSG vs KKR) തുടങ്ങുക. 

പ്ലേ ഓഫിന് അരികെയാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്. ഏഴ് ജയവുമായി ലഖ്‌നൗ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. പ്ലേ ഓഫിന് അകലെയെങ്കിലും പ്രതീക്ഷ നിലനിർത്താനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്. പത്തിൽ ആറിലും തോറ്റ കൊൽക്കത്തയ്ക്ക് ഇനിയെല്ലാം ജീവൻമരണപ്പോരാട്ടമാണ്. ക്വിന്‍റൺ ഡികോക്ക്, ക്യാപ്റ്റൻ കെ എൽ രാഹുൽ എന്നിവരിലാണ് ലഖ്‌നൗവിന്‍റെ റൺസ് പ്രതീക്ഷ. ദീപക് ഹൂഡ, മാ‍ർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, ജേസൺ ഹോൾഡർ എന്നിവരുടെ ഓൾറൗണ്ട് മികവും നിർണായകം. 

Latest Videos

തുടർച്ചയായ അഞ്ച് തോൽവികൾക്കൊടുവിൽ രാജസ്ഥാനെ തോൽപിച്ച ആശ്വാസത്തിലാണ് കൊൽക്കത്തയും നായകൻ ശ്രേയസ് അയ്യരും. ബാറ്റർമാരും ബൗളർമാരും ഒരുപോലെ നിറംമങ്ങിയതാണ് സീസണിൽ വിനയായത്. താരലേലത്തിന് മുൻപ് നിലനിർത്തിയ വെങ്കടേഷ് അയ്യരും വരുൺ ചക്രവർത്തിയും ഇലവന് പുറത്തായിക്കഴിഞ്ഞു. ഡികോക്കിനെയും രാഹുലിനെയും തുടക്കത്തിലേ പുറത്താക്കിയില്ലെങ്കിൽ നൈറ്റ് റൈഡേഴ്സ് വിയർക്കും. പുനെയിൽ പിന്നിട്ട പത്ത് കളിയിലും ടോസ് കിട്ടിയവർ തിരഞ്ഞെടുത്തത് ബൗളിംഗായിരുന്നെങ്കില്‍ ഏഴിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരാണ്. 

ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍

ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തില്‍ വിജയവഴിയിൽ തിരിച്ചെത്താൻ സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസ് ഇറങ്ങും. പതിനൊന്നാം റൗണ്ടിൽ പഞ്ചാബ് കിംഗ്സാണ് എതിരാളികൾ. മുംബൈ വാംഖഡേ സ്റ്റേഡിയത്തിൽ മൂന്നരയ്ക്കാണ് കളി തുടങ്ങുക. അവസാന രണ്ട് കളിയും തോറ്റ രാജസ്ഥാൻ പന്ത്രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. പത്ത് പോയിന്റുള്ള പ‌‌ഞ്ചാബ് ഏഴാം സ്ഥാനത്തും. 

IPL 2022 : വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍; മികവ് തുടരാന്‍ സഞ്ജു സാംസണ്‍

click me!