ഇരു ടീമുകളും പുതിയ ക്യാപ്റ്റന്റെ കീഴിലാണ് ഇറങ്ങുന്നത്. ചെന്നൈയെ രവീന്ദ്ര ജഡേജയാണ് നയിക്കുന്നത്. എം എസ് ധോണിയില്‍ നിന്നാണ് ജഡേജ നായാകസ്ഥാനം ഏറ്റെടുത്തത്. ഓയിന്‍ മോര്‍ഗനായിരുന്നു അവസാന സീസണില്‍ കൊല്‍ക്കത്തയെ നയിച്ചിരുന്നത്.
മുംബൈ: ഐപിഎല്‍ (IPL 2022) പതിനഞ്ചാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (KKR) ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (CSK) ആദ്യം ബാറ്റ് ചെയ്യും. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer) ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു.
ഇരു ടീമുകളും പുതിയ ക്യാപ്റ്റന്റെ കീഴിലാണ് ഇറങ്ങുന്നത്. ചെന്നൈയെ രവീന്ദ്ര ജഡേജയാണ് നയിക്കുന്നത്. എം എസ് ധോണിയില്‍ നിന്നാണ് ജഡേജ നായാകസ്ഥാനം ഏറ്റെടുത്തത്. ഓയിന്‍ മോര്‍ഗനായിരുന്നു അവസാന സീസണില്‍ കൊല്‍ക്കത്തയെ നയിച്ചിരുന്നത്. ശ്രയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍.
undefined
സാം ബില്ലിംഗ്‌സ്, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസ്സല്‍ എന്നിവരാണ് കൊല്‍ക്കത്തയുടെ വിദേശ താരങ്ങള്‍. ഡേവോണ്‍ കോണ്‍വെ, ഡ്വെയ്ന്‍ ബ്രാവോ, മിച്ചല്‍ സാന്റ്‌നര്‍, ആഡം മില്‍നെ എന്നിവരാണ് ചെന്നൈയുടെ വിദേശതാരങ്ങള്‍.
ടീമുകള്‍
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ശിവം ദുെബ, എം എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, മിച്ചല്‍ സാന്റ്‌നര്‍, ആഡം മില്‍നെ, തുഷാര്‍ ദേഷ്പാണ്ഡെ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, സാം ബില്ലിംഗ്‌സ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.