ഹൈദരാബാദ് ടീമില്‍ പേസര്‍ നടരാജനും സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും തിരിച്ചെത്തി. മാര്‍ക്കോ ജാന്‍സനും പേസ് നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്.തുടരെ നാല് തോൽവിയുമായാണ് ഹൈദരാബാദ് വരുന്നത്.
പൂനെ: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders vs Sunrisers Hyderabad) ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. കൊല്‍ക്കത്ത ടീമില്‍ പാറ്റ് കമിന്‍സിന് പകരം ഉമേഷ് യാദവ് തിരിച്ചെത്തിയപ്പോള്‍ ഷെല്‍ഡണ്‍ ജാക്സണ് പകരം വിക്കറ്റ് കീപ്പറായി സാം ബില്ലിംഗ്സ് എത്തി.
ഹൈദരാബാദ് ടീമില്‍ പേസര്‍ നടരാജനും സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും തിരിച്ചെത്തി. മാര്‍ക്കോ ജാന്‍സനും പേസ് നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്.തുടരെ നാല് തോൽവിയുമായാണ് ഹൈദരാബാദ് വരുന്നത്. അവസാന നാല് കളിയിലും 190ന് മുകളിൽ സ്കോർ വഴങ്ങിയാണ് ഹൈദരാബാദ് തോറ്റത്. എന്നാല്‍ സീസണിലെ ആദ്യപോരിൽ കൊൽക്കത്തയെ ഹൈദരാബാദ് വീഴ്ത്തിയിരുന്നു.
A look at the Playing XI for
Live - https://t.co/BGgtxVDXPl https://t.co/wyj11981Zp pic.twitter.com/M1ugLeTDDL
കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കൊൽക്കത്ത, മുംബൈയെ തകർത്താണ് വരുന്നത്. വെങ്കിടേഷ് അയ്യർ ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് ആശ്വാസമാകും. നേർക്കുനേർ പോരിൽ മുൻതൂക്കം കൊൽക്കത്തയ്ക്കാണ്. 22 മത്സരങ്ങൾ 14 എണ്ണം കൊൽക്കത്തയും 8 എണ്ണം ഹൈദരാബാദും ജയിച്ചു.
have won the toss and they will bat first against .
Live - https://t.co/TfqY7w3a4a pic.twitter.com/cDflJ3qQM6
ടീം: Sunrisers Hyderabad (Playing XI): Abhishek Sharma, Kane Williamson(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Washington Sundar, Marco Jansen, Bhuvneshwar Kumar, T Natarajan, Umran Malik.
Kolkata Knight Riders (Playing XI): Venkatesh Iyer, Ajinkya Rahane, Nitish Rana, Shreyas Iyer(c), Sam Billings(w), Rinku Singh, Andre Russell, Sunil Narine, Umesh Yadav, Tim Southee, Varun Chakaravarthy.