ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ലഖ്‌നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. പരിക്കിനെ തുടര്‍ന്ന് ഉമേഷ് യാദവ് പുറത്തായി.
പൂനെ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ (LSG) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) ആദ്യം പന്തെറിയും. ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ലഖ്‌നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. പരിക്കിനെ തുടര്‍ന്ന് ഉമേഷ് യാദവ് പുറത്തായി. ഹര്‍ഷിത് റാണ ടീമിലെത്തി. ലഖ്‌നൗ ഒരു മാറ്റം വരുത്തി. കൃഷ്ണപ്പ ഗൗതമിന് പകരം ആവേഷ് ഖാന്‍ ടീമിലെത്തി.
ജയിച്ചാല്‍ ലഖ്‌നൗവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരമുണ്ട്. നിലവില്‍ 10 മത്സരങ്ങളില്‍ 14 പോയിന്റുള്ള ലഖ്‌നൗ രണ്ടാമതാണ്. കൊല്‍ക്കത്ത എട്ടാം സ്ഥാനത്താണ്. 10 മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമാണ് കൊല്‍ക്കത്തയ്ക്കുള്ളത്. ഇന്ന് ജയിക്കാനായില്ലെങ്കില്‍ കൊല്‍ക്കത്തയുടെ പ്ലേഓഫ് സാധ്യധകള്‍ക്ക് മങ്ങലേല്‍ക്കും.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബദോനി, ജേസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, ആവേഷ് ഖാന്‍, മുഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌ണോയ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ബാബ ഇന്ദ്രജിത്ത്, ആരോണ്‍ ഫിഞ്ച്, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്, സുനില്‍ നരെയ്ന്‍, അനുകൂല്‍ റോയ്, ആന്ദ്രേ റസ്സല്‍, ഉമേഷ് യാദവ്, ടിം സൗത്തി, ശിവം മാവി.