IPL 2022 : സര്‍പ്രൈസ് നിറച്ച് മുംബൈയും കൊല്‍ക്കത്തയും, അത്ഭുത താരവും കളത്തില്‍; ടോസും പ്ലേയിംഗ് ഇലവനും

By Web Team  |  First Published Apr 6, 2022, 7:09 PM IST

ഡല്‍ഹി കാപിറ്റല്‍സിനോടും രാജസ്ഥാന്‍ റോയല്‍സിനോടും തോറ്റ മുംബൈ ഇന്ത്യന്‍സിന് പരിഹരിക്കാന്‍ പ്രശ്‌നങ്ങളേറെയുണ്ട്. 


പുനെ: ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-മുംബൈ ഇന്ത്യന്‍സ് (Kolkata Knight Riders vs Mumbai Indians) മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer) ബൗളിംഗ് തെര‌ഞ്ഞെടുത്തു. ഇരു ടീമും വന്‍ മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്. കൊല്‍ക്കത്തയില്‍ ടിം സൗത്തിക്ക് പകരം പാറ്റ് കമ്മിന്‍സും (Pat Cummins), ശിവം മാവിക്ക് പകരം റാസിഖ് സലാമും (Rasikh Salam) ഇടംപിടിച്ചു. മുംബൈ നിരയില്‍ അന്‍മോല്‍പ്രീത് സിംഗിന് പകരം സൂര്യകുമാര്‍ യാദവും (Surykumar Yadav), ടിം ഡേവിഡിന് പകരം ബേബി എബിഡി എന്നറിയപ്പെടുന്ന ഡിവാള്‍ഡ് ബ്രവിസും (Dewald Brevis) എത്തി.

മുംബൈ ഇന്ത്യന്‍സ്: Ishan Kishan(w), Rohit Sharma(c), Suryakumar Yadav, Tilak Varma, Kieron Pollard, Daniel Sams, Dewald Brevis, Murugan Ashwin, Jasprit Bumrah, Tymal Mills, Basil Thampi

Latest Videos

undefined

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: Ajinkya Rahane, Venkatesh Iyer, Shreyas Iyer(c), Sam Billings(w), Nitish Rana, Andre Russell, Sunil Narine, Pat Cummins, Umesh Yadav, Rasikh Salam, Varun Chakaravarthy

സീസണിലെ ആദ്യ ജയമാണ് മുംബൈയുടെ ലക്ഷ്യം. ഡല്‍ഹി കാപിറ്റല്‍സിനോടും രാജസ്ഥാന്‍ റോയല്‍സിനോടും തോറ്റ മുംബൈ ഇന്ത്യന്‍സിന് പരിഹരിക്കാന്‍ പ്രശ്‌നങ്ങളേറെയുണ്ട്. ഇഷാന്‍ കിഷനെയും തിലക് വര്‍മ്മയെയും മാറ്റിനിര്‍ത്തിയാല്‍ ബാറ്റിംഗ് നിര ശോകമാണ്. നായകന്‍ രോഹിത് ശര്‍മ്മ ഫോമിലേക്കെത്തിയിട്ടില്ല. ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ ഫോമും ആശങ്ക. ബൗളിംഗ് നിരയിലാണ് ആശങ്കയേറെ. ജസ്പ്രീത് ബുമ്ര ഒഴികെയുള്ള ബൗളര്‍മാരെല്ലാം കൈവിട്ടാണ് പന്തെറിയുന്നത്. രാജസ്ഥാനെതിരെ ബേസില്‍ തമ്പിയും മുരുഗന്‍ അശ്വിനും കൂടി നാലോവറില്‍ 58 റണ്‍സ് വിട്ടുകൊടുത്തിരുന്നു. പൊള്ളാര്‍ഡ് നാല് ഓവറില്‍ 46 റണ്‍സും. 

മൂന്നില്‍ രണ്ടും ജയിച്ചെങ്കിലും കൊല്‍ക്കത്തയ്ക്കും ആശ്വസിക്കാനായിട്ടില്ല. അജിന്‍ക്യ രഹാനെയും വെങ്കടേഷ് അയ്യരും തുടക്കത്തിലേ മടങ്ങുന്നത് മധ്യനിരയുടെ ഭാരംകൂട്ടുന്നു. നായകന്‍ ശ്രേയസ് അയ്യരും നിതീഷ് റാണയും സാം ബില്ലിംഗ്‌സും പ്രതീക്ഷിച്ച മികവിലേക്ക് എത്തിയിട്ടുമില്ല. നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈ ബഹുദൂരം മുന്നിലാണ്. 29 കളിയില്‍ 22ലും ജയം മുംബൈയ്ക്കൊപ്പമായിരുന്നു. കൊല്‍ക്കത്ത ജയിച്ചത് ഏഴ് കളിയില്‍ മാത്രം.

click me!