ഗുജറാത്തിന്‍റെ ബൗളിംഗ് കുന്തമുനയായ റാഷിദ് ഖാന്‍ പീറ്റേഴ്സന്‍റെ ടീമിലില്ല എന്നതും ശ്രദ്ധേയമാണ്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ഓള്‍ റൗണ്ടര്‍ രാഹുല്‍ തെവാട്ടിയ, ഡേവിഡ് മില്ലര്‍ എന്നിവര്‍ മാത്രമാണ് പീറ്റേഴ്സന്‍റെ ഐപിഎല്‍ ഇലവവനില്‍ ഗുജറാത്തിന്‍റെ ടീമില്‍ നിന്ന് ഇടം പിടിച്ചത്.
മുംബൈ: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ്(RR vs GT) കിരീടം നേടിയതിന് പിന്നാലെ ഐപിഎല്ലിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞടുക്കുന്ന തിരക്കിലാണ് മുന്‍ താരങ്ങളും കമന്‍റേറ്റര്‍മാരുമെല്ലാം. ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്സണാണ്(Kevin Pietersen) ഏറ്റവും ഒടുവില്‍ ഐപിഎല്‍ ഇലവനെ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. കിരീടം നേടിയെങ്കിലും പീറ്റേഴ്സന്‍റെ ഐപിഎല്‍ ഇലവനില്‍ ഗുജറാത്ത് ടീമില്‍ നിന്ന് മൂന്ന് പേര്‍ മാത്രമാണുള്ളത്.
ഗുജറാത്തിന്‍റെ ബൗളിംഗ് കുന്തമുനയായ റാഷിദ് ഖാന്‍ പീറ്റേഴ്സന്‍റെ ടീമിലില്ല എന്നതും ശ്രദ്ധേയമാണ്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ഓള്‍ റൗണ്ടര്‍ രാഹുല്‍ തെവാട്ടിയ, ഡേവിഡ് മില്ലര്‍ എന്നിവര്‍ മാത്രമാണ് പീറ്റേഴ്സന്‍റെ ഐപിഎല്‍ ഇലവവനില്‍ ഗുജറാത്തിന്‍റെ ടീമില്‍ നിന്ന് ഇടം പിടിച്ചത്.
ജോസ് ബട്‌ലറും ക്വിന്‍റണ്‍ ഡീ കോക്കുമാണ് പീറ്റേഴ്സന്‍റെ ടീമിലെ ഓപ്പണര്‍മാര്‍. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെ എല്‍ രാഹുലാണ് മൂന്നാം നമ്പറില്‍. ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നാലാമതും പഞ്ചാബ് കിംഗ്സ് താരം ലിയാം ലിവിംഗ്‌സ്റ്റണ്‍ അഞ്ചാം നമ്പറിലും എത്തുന്ന ടീമില്‍ ഡേവിഡ് മില്ലറും ആര്‍ അശ്വിനുമുണ്ട്. സ്പിന്നറായി രാജസ്ഥാന്‍റെ യുസ്‌വേന്ദ്ര ചാഹല്‍ എത്തുമ്പോള്‍ പേസര്‍മാരായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ജോഷ് ഹേസല്‍വുഡും സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഉമ്രാന്‍ മാലിക്കുമാണ് ഉള്ളത്.
ഹിറ്റ്‌മാന്‍, എബിഡി, വാര്‍ണര്‍ പുറത്ത്! ഓള്‍ടൈം ഐപിഎല്‍ ഇലവനുമായി വസീം ജാഫര്‍, നിറയെ സര്‍പ്രൈസ്
കെവിന്‍ പീറ്റേഴ്സണ്‍ തെരഞ്ഞെടുത്ത ഐപിഎല്‍ ഇലവന്‍: Jos Buttler, Quinton de Kock (wk), KL Rahul, Hardik Pandya, Liam Livingstone, David Miller, Ravi Ashwin, Rahul Tewatia, Umran Malik, Yuzvendra Chahal, Josh Hazlewood.