IPL 2022: കപ്പ് കൈവിട്ടാലും കൈനിറയെ പണംവാരി ബട്‌ലര്‍

By Gopalakrishnan C  |  First Published May 30, 2022, 7:54 PM IST

സമ്മാനത്തുകയിലൂടെ മാത്രം ബട്‌ലര്‍ ഇന്നലെ സ്വന്തമാക്കിയത് 60 ലക്ഷം രൂപയാണ്. ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച(45 സിക്സ്) കളിക്കാരനുള്ള സമ്മാനത്തുകയായ 10 ലക്ഷം രൂപ, ഏറ്റവും കൂടുതല്‍ ഫോര്‍ അടിച്ച(83 ഫോര്‍) താരത്തിനുള്ള സമ്മാനത്തുകയായ 10 ലക്ഷം രൂപ എന്നിങ്ങനെ പോകുന്നു ബട്‌ലര്‍ വാരിക്കൂട്ടിയ പുരസ്കാരങ്ങളുടെ നിര.


അഹമ്മദാബാദ്: ഐപിഎല്‍ കിരീടപ്പോരില്‍(IPL Final) ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ അടിതെറ്റിയെങ്കിലും സമ്മാനങ്ങളുമായി ഏറ്റവും കൂടുതല്‍ പണംവാരിയത് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലര്‍(Jos Buttler). മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ ഏറ്റവും കൂടുതല്‍ തവണ വേദിയിലെത്തിയത് ബട്‌ലറായിരുന്നു.

സമ്മാനത്തുകയിലൂടെ മാത്രം ബട്‌ലര്‍ ഇന്നലെ സ്വന്തമാക്കിയത് 60 ലക്ഷം രൂപയാണ്. ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച(45 സിക്സ്) കളിക്കാരനുള്ള സമ്മാനത്തുകയായ 10 ലക്ഷം രൂപ, ഏറ്റവും കൂടുതല്‍ ഫോര്‍ അടിച്ച(83 ഫോര്‍) താരത്തിനുള്ള സമ്മാനത്തുകയായ 10 ലക്ഷം രൂപ, മത്സരഗതി മാറ്റിമറിച്ച കളിക്കാരനുള്ള ഗെയിം ചെയ്ഞ്ചര്‍ അവാര്‍ഡ് തുകയായ 10 ലക്ഷം, പവര്‍ പ്ലേയര്‍ ഓഫ് ദ് സീസണ്‍ അവാര്‍ഡിലൂടെ 10 ലക്ഷം, സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റര്‍ക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതിലൂടെ ലഭിച്ച 10ലക്ഷം രൂപ, സീസണിലെ മോസ്റ്റ് വാല്യൂബിള്‍ പ്ലേയര്‍ക്കുള്ള സമ്മാനത്തുകയായ 10 ലക്ഷം രൂപ എന്നിങ്ങനെയാണ് ബട്‌ലര്‍ 60 ലക്ഷം രൂപ സമ്മാനങ്ങളിലൂടെ സ്വന്തമാക്കിയത്.

Latest Videos

കന്നിയങ്കത്തിലെ കിരീടം; ആരാധകര്‍ക്കൊപ്പം ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ആറാട്ട്- വീഡിയോ

സീസണിലെ ഏറ്റവും കൂടുതല്‍ വേഗതയുള്ള പന്തെറിഞ്ഞ ലോക്കി ഫെര്‍ഗൂസന്(157.3)10 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിച്ചു. ഭാവി താരമായി തെരഞ്ഞെടുക്കപ്പെട്ട ഉമ്രാന്‍ മാലിക്കിനും 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. സീസണിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് നേടിയ യുസ്‌വേന്ദ്ര ചാഹല്‍ക്ക് 10 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. സീസണിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള സമ്മാനത്തുകയായ 10 ലക്ഷം രൂപ ലഖ്നൗ താരം എവിന്‍ ലൂയിസിന് ലഭിച്ചു. സീസണിലെ മികച്ച സ്ട്രൈക്കര്‍ക്കുള്ള പുരസ്കാരമായ ടാറ്റാ പ‍ഞ്ച് കാര്‍ റോയല്‍ ചല‍ഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ദിനേശ് കാര്‍ത്തിക്കിനാണ്.

'രോഹിത് ശര്‍മ്മയെ പോലെയാണ് ഹാര്‍ദിക് പാണ്ഡ്യ'; വമ്പന്‍ പ്രശംസയുമായി സുനില്‍ ഗാവസ്‌കര്‍

കിരീടം നേടിയ ഗുജറാത്ത് ടൈറ്റന്‍സിന് ഐപിഎല്‍ ട്രോഫിക്ക് പുറമെ 20 കോടി രൂപ സമ്മാനമായി ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സിന് 12.5 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്.

click me!