IPL 2022: യോർക്കർ ഫുൾ ടോസായി. ഐപാഡ് നഷ്ടപ്പെട്ട് മുംബൈ ഇന്ത്യൻസ് പേസർ റിലേ മെറിഡിത്ത്

By Adarsh baby  |  First Published May 3, 2022, 8:49 PM IST

ഇത് കേട്ട് ബുമ്രയൊന്ന് ഞെട്ടി. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്നായി ബുമ്ര. എന്നാലും അടുത്ത പന്ത് യോർക്കർ എറിഞ്ഞാൽ ഐ പാഡ് തന്നേക്കാമെന്നും ബുമ്രയുടെ വാഗ്ദാനം. ഐ പാഡ് ലക്ഷ്യമിട്ട് മെറിഡിത്ത് എറിഞ്ഞു. യോർക്കർ ആയില്ലെന്ന് മാത്രമല്ല. ഒന്നാന്തരമൊരു ഫുൾ ടോസുമായി അത്.


മുംബൈ: ചുളുവിൽ ആപ്പിൾ ഐപാഡ് സ്വന്തമാക്കാമെന്ന് കരുതിയ മുംബൈ ഇന്ത്യന്‍സിന്‍റെ(Mumbai Indians) ഓസീസ് പേസർ റിലേ മെറിഡിത്തിന്‍റെ(Riley Meredith) ആഗ്രഹം നടന്നില്ല. മുംബൈ ഇന്ത്യൻസ് താരങ്ങളുടെ പരിശീലനത്തിനിടെയാണ് രസകരമായ സംഭവം. ജസ്പ്രീത് ബുമ്രയും(Jasprit Bumrah) ഓസീസ് പേസർ റിലേ മെറിഡിത്തും നെറ്റ്സിൽ പന്തെറിയാൻ എത്തുന്നു. അപ്പോഴാണ് മെറിഡിത്തിന്‍റെ ചെറിയൊരു തമാശ. അടുത്ത പന്ത് യോർക്കറാണെങ്കിൽ ഐപാഡ് സമ്മാനമായി തരുമെന്ന് ബുമ്രയുടെ വാഗ്ദാനമുണ്ടെന്ന് മെറിഡിത്ത് പറയുന്നു.

ഇത് കേട്ട് ബുമ്രയൊന്ന് ഞെട്ടി. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്നായി ബുമ്ര. എന്നാലും അടുത്ത പന്ത് യോർക്കർ എറിഞ്ഞാൽ ഐ പാഡ് തന്നേക്കാമെന്നും ബുമ്രയുടെ വാഗ്ദാനം. ഐ പാഡ് ലക്ഷ്യമിട്ട് മെറിഡിത്ത് എറിഞ്ഞു. യോർക്കർ ആയില്ലെന്ന് മാത്രമല്ല. ഒന്നാന്തരമൊരു ഫുൾ ടോസുമായി അത്.

Latest Videos

undefined

ബാറ്റിംഗിനിറങ്ങും മുമ്പെ എത്ര റണ്ണടിക്കുമെന്ന് കൈയില്‍ കുറിച്ചിട്ട് റിങ്കു സിംഗ്, അവസാനം സംഭവിച്ചത്

ഐ പാഡും പോയെന്ന് ചിരിച്ച് പ്രതികരിച്ച് ബുമ്രയും. ഈ സീസണിൽ അത്ര ഫോമിലല്ല ജസ്പ്രീത് ബുമ്രയും റിലേ മെറിഡിത്തും. ഒമ്പത് മത്സരങ്ങൾ കളിച്ചിട്ടും  അഞ്ച് വിക്കറ്റ് മാത്രമാണ് ബുമ്രയ്ക്ക് നേടാനായത്. 3 കളികളിൽനിന്ന് 5 വിക്കറ്റ് നേടാനായെന്നതിൽ ചെറുതായെങ്കിലും ആശ്വസിക്കാം റിലേ മെറി‍ഡിത്തിന്.

1️⃣ YORKER = 1️⃣ iPad

Kaha se laate ho aise scheme, bhai? 🤣 MI TV pic.twitter.com/d88YmDzM6k

— Mumbai Indians (@mipaltan)

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം സീസണാണ് മുംബൈക്കിത്. ഒമ്പത് മത്സരങ്ങളില്‍ ഒരു കളി മാത്രം ജയിച്ച രോഹിത്തും സംഘവും ഇനിയുള്ള മത്സരങ്ങളിലെങ്കിലും നാണക്കേട് ഒഴിവാക്കാനായി കഠിന പരിശീലനത്തിലാണ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച മുംബൈ ഇന്ത്യന്‍സിന് വെള്ളിയാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് അടുത്ത മത്സരം.

ഇന്ത്യയില്‍ നിന്നൊരാള്‍, പാകിസ്ഥാനില്‍ നിന്ന് രണ്ട്; മികച്ച ടി20 ടീമിനുളള ആദ്യ അഞ്ച് പേരെ തിരഞ്ഞെടുത്ത് മഹേല

click me!