IPL 2022 : ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍പോരാട്ടം; ആവേശം മഴ കവരുമോ?

By Web Team  |  First Published May 24, 2022, 11:07 AM IST

ആവേശം ചോരുമോ സൂപ്പര്‍ പോരാട്ടത്തിന്‍റെ, ഈഡന്‍ ഗാര്‍ഡന്‍സില്‍ മഴ പെയ്‌തിറങ്ങുമോ


കൊല്‍ക്കത്ത: രാജസ്ഥാന്‍ റോയല്‍സും(Rajasthan Royals) നായകന്‍ സഞ്ജു സാംസണും(Sanju Samson) കളത്തിലിറങ്ങുമ്പോള്‍ ഐപിഎല്ലില്‍ മലയാളി ആരാധകര്‍ എപ്പോഴും ആവേശത്തിലാവാറുണ്ട്. ഐപിഎല്‍ പതിന‍ഞ്ചാം സീസണിലെ(IPL 2022) ആദ്യ ക്വാളിഫയറില്‍(GT vs RR Qualifier 1) ഗുജറാത്ത് ടൈറ്റന്‍സിനെതിരെ(Gujarat Titans) ഇന്ന് സഞ്ജുപ്പട ഇറങ്ങുമ്പോള്‍ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയിലാണ്. എന്നാല്‍ ഈഡന്‍ ഗാര്‍ഡന്‍സിലെ( Eden Gardens) ആവേശപ്പോരാട്ടത്തിന്‍റെ ചൂട് കവരുമോ കൊല്‍ക്കത്തയിലെ കാലാവസ്ഥ? 

പകല്‍സമയം 35 ഡിഗ്രി സെല്‍ഷ്യസിനോടടുത്ത താപനിലയായിരിക്കും കൊല്‍ക്കത്തയില്‍ എന്നാണ് കാലാവസ്ഥാ പ്രവചനം. രാത്രിയില്‍ ഇത് 27 ഡിഗ്രിയായി താഴും. മൂടിക്കെട്ടിയ ആകാശമായിരിക്കും നഗരത്തില്‍. ഉച്ചയ്‌ക്ക് ശേഷവും രാത്രിയിലും ഇടിക്ക് സാധ്യതയുണ്ട്. പകല്‍ 48 ശതമാനവും രാത്രി 56 ശതമാനവും മഴയ്‌ക്ക് സാധ്യതയുണ്ട് എന്നാണ് പ്രവചനം. അതിനാല്‍ ആദ്യ ക്വാളിഫയര്‍ പോരാട്ടത്തെ മഴ ബാധിക്കാനിടയുണ്ട്.  

Latest Videos

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴരയ്ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് ക്വാളിഫയര്‍ മത്സരം തുടങ്ങുക. ഗുജറാത്ത് ആദ്യ ഊഴത്തിൽ തന്നെ കിരീടം സ്വപ്നം കാണുമ്പോൾ ആദ്യ സീസണിലെ ചരിത്രനേട്ടം ആവർത്തിക്കാൻ രാജസ്ഥാൻ ഇറങ്ങുന്നു. ലീഗ് ഘട്ടില്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തിയ ടീമുകളാണ് ഗുജറാത്തും രാജസ്ഥാനും. 14 മത്സരങ്ങളില്‍ 10 ജയവും 4 തോല്‍വിയുമായി ഒന്നാം സ്ഥാനക്കാരായി ഗുജറാത്ത്. അതേസമയം രാജസ്ഥാന്‍ 14ല്‍ 9 കളികള്‍ വിജയിച്ചു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനും 18 പോയിന്‍റായിരുന്നെങ്കിലും നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാന് പിന്നില്‍ മൂന്നാമതായി. 

പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായതിനാൽ ഗുജറാത്തിനും രാജസ്ഥാനും ഇന്ന് തോറ്റാലും ഫൈനലിലെത്താൻ ഒരവസരം കൂടിയുണ്ട്. തോല്‍ക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറിൽ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എലിമിനേറ്റർ വിജയികളെ നേരിടാം.  

IPL 2022: ഐപിഎല്‍ പ്ലേ ഓഫ്, കളി മുടങ്ങിയാല്‍ വിജയിയെ തീരുമാനിക്കുക ഇങ്ങനെ

click me!