IPL 2022 : ടോസ് നേടിയിട്ടും എന്തുകൊണ്ട് സഞ്ജു ബാറ്റിംഗെടുത്തു? വാദങ്ങളും കണക്കുകളും ഇങ്ങനെ

By Web Team  |  First Published May 29, 2022, 8:38 PM IST

സഞ്ജു ബാറ്റിംഗ് എടുക്കാനുള്ള കാരണമായി പറഞ്ഞത്, വിക്കറ്റ് ഡ്രൈയാണെന്നാണ്. അതുകൊണ്ടുതന്നെയാണ് ബാറ്റിംഗ് തിരഞ്ഞെടുത്തതെന്നും സഞ്ജു പറഞ്ഞു.


അഹമ്മദാബാദ്: ഐപിഎല്‍ (IPL 2022) ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ (Gujarat Titans) ടോസ് നേടിയിട്ടും ബാറ്റിംഗ് തിരിഞ്ഞെടുക്കാനുള്ള രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ (Sanju Samson) തീരുമാനമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഇതേ വിക്കറ്റില്‍ രണ്ട് ദിവസം മുമ്പ് ആര്‍സിബിക്കെതിരായ ക്വാളിഫയറില്‍ ടോസ് നേടിയിട്ടും രാജസ്ഥാന്‍ ബൗളിംഗാണ് തിരഞ്ഞെടുത്തിരുന്നത്. മത്സരം രാജസ്ഥാന്‍ സ്വന്തമാക്കുകയും ചെയ്തും. എന്നിട്ടും ഫൈനലില്‍ ബാറ്റിംഗ് തിരിഞ്ഞെടുത്തത് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചു.

സഞ്ജു ബാറ്റിംഗ് എടുക്കാനുള്ള കാരണമായി പറഞ്ഞത്, വിക്കറ്റ് ഡ്രൈയാണെന്നാണ്. അതുകൊണ്ടുതന്നെയാണ് ബാറ്റിംഗ് തിരഞ്ഞെടുത്തതെന്നും സഞ്ജു പറഞ്ഞു. മാത്രമല്ല, ഉപയോഗിച്ച പിച്ചായതിനാല്‍ ബൗള്‍ ചെയ്യാനെത്തുമ്പോള്‍ സ്പിന്നര്‍മാരെ സഹായിക്കുമെന്നും ക്യാപ്റ്റന്റെ പക്ഷം. എന്നാല്‍ മറ്റൊരു കാരണമാണ് ക്രിക്കറ്റ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. ഐപിഎല്‍ ഫൈനലുകളുടെ ചരിത്രം തന്നെയാണത്. ഫൈനലുകളില്‍ 13 തവണയും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചിട്ടുള്ളത്.

Latest Videos

ഇന്ന് കിരീടം നേടിയാല്‍ 2011ല്‍ മുംബൈ ഇന്ത്യന്‍സിനുശേഷം ഗ്രൂപ്പ് ഘടത്തില്‍ ഒന്നാമതെത്തിയശേഷം കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടവും ഗുജറാത്തിന് സ്വന്തമാവും. പര്‍പ്പിള്‍ ക്യാപ്പിലോ ഓറഞ്ച് ക്യാപ്പിലോ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഗുജറാത്തിന്റെ ഒറ്റ താരം പോലുമില്ല. എന്നാല്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ബട്ലറുടെ തലയിലും വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് യുസ്വേന്ദ്ര ചാഹലിനുമാണ്.

അതേസമയം, രാജസ്ഥാന്‍ റോയല്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായി. യഷസ്വി ജയ്സ്വാളിന്റെ (22) വിക്കറ്റാണ് രാജസ്ഥാന്‍ നഷ്ടമായത്. 16 പന്തില്‍ നിന്നാണ് താരം 22 റണ്‍സെടുത്തത്. ഇതില്‍ രണ്ട് സിക്‌സും ഒരു ഫോറുമുണ്ടായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ 44 റണ്‍സെടുത്തിട്ടുണ്ട് രാജസ്ഥാന്‍. സഞ്ജു സാംസണ്‍ (11), ജോസ് ബട്‌ലര്‍ (11) എന്നിവരാണ് ക്രീസില്‍. 

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ ബാറ്റിംഗ് തെരഞ്ഞെടുത്തു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രണ്ടാം ക്വാളിഫയര്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുന്നത്. അതേസമയം, ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച ടീമില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഒരു മാറ്റം വരുത്തി. അല്‍സാരി ജോസഫിന് പകരം ലോക്കി ഫെര്‍ഗൂസന്‍ ഗുജറാത്തിന്റെ അന്തിമ ഇലവനിലെത്തി.

click me!