ഡെത്ത് ഓവറുകളിലാണ് ഹര്‍ഷാല്‍ പട്ടേല്‍ പ്രധാനമായും പന്തെറിയുന്നത്. എന്നിട്ടും വിക്കറ്റുകള്‍ വീഴ്ത്താനും ബാംഗ്ലൂരിനായി കളികള്‍ ജയിക്കാനും ഹര്‍ഷാലിന് കഴിയുന്നുണ്ട്. തുടക്കത്തിലെറിയുന്ന ഓവറുകളില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയും റണ്ണൊഴുക്ക് നിയന്ത്രിച്ചും കളിയുടെ ഗതി നിയന്ത്രിക്കാന്‍ ഹര്‍ഷാലിന് കഴിയുന്നുണ്ട്.
മുംബൈ: ഐപിഎല്‍(IPL 2022) എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ(LSG vs RCB) വീഴ്ത്തി രണ്ടാം ക്വാളിഫയറിന് യോഗ്യത നേടാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കഴിഞ്ഞത് രജത് പടിദാറിന്‍റെ(Rajat Patidar) ബാറ്റിംഗും ഹര്‍ഷാല്‍ പട്ടേലിന്‍റെ(Harshal Patel) ബൗളിംഗും കൊണ്ടാണ്. ബാറ്റിംഗില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി ആര്‍സിബിക്ക് പടിദാര്‍ കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയപ്പോള്‍ അവസാന ഓവറുകള്‍ വരെ വിജയപ്രതീക്ഷയിലായിരുന്ന ലഖ്നൗവിനെ പിടിച്ചുകെട്ടിയത് ഹര്‍ഷാലിന്‍റെ തകര്‍പ്പന്‍ ബൗളിംഗായിരുന്നു.
അതുകൊണ്ടുതന്നെ ഐപിഎല്‍ താരലേലത്തില്‍ ഹര്‍ഷാലിനായി ബാംഗ്ലൂര്‍ മുടക്കിയ 10.75 കോടി രൂപ കുറഞ്ഞുപോയെന്നും ശരിക്കും ഹര്‍ഷാല്‍ 14-15 കോടിയെങ്കിലും അര്‍ഹിക്കുന്നുണ്ടെന്നും തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. 10 കോടിയോളം രൂപക്ക് ഗുജറാത്ത് ടീമിലെത്തിയ രാഹുല്‍ തെവാട്ടിയയെക്കുറിച്ച് നമ്മള്‍ എപ്പോഴും പറയാറുണ്ട്. തെവാട്ടിയ ഗുജറാത്തിനായി ഒരുപാട് മത്സരങ്ങള്‍ ജിച്ചതിനാല്‍ അയാള്‍ക്ക് നല്‍കി 10 കോടി ശരിക്കും അര്‍ഹിക്കുന്നതാണ്. അതുവെച്ചു നോക്കുമ്പോള്‍ ആര്‍ സി ബി താരം ഹര്‍ഷാല്‍ പട്ടേലിന് ലേലത്തില്‍ ലഭിച്ചത് കുറഞ്ഞ തുകയാണ്. 10.75 കോടി രൂപക്ക് പകരം ഒരു 14-15 കോടി രൂപയെങ്കിലും ഹര്‍ഷാല്‍ അര്‍ഹിക്കുന്നുണ്ട്-സെവാഗ് ക്രിക് ബസിനോട് പറഞ്ഞു.
ഡെത്ത് ഓവറുകളിലാണ് ഹര്‍ഷാല്‍ പട്ടേല്‍ പ്രധാനമായും പന്തെറിയുന്നത്. എന്നിട്ടും വിക്കറ്റുകള്‍ വീഴ്ത്താനും ബാംഗ്ലൂരിനായി കളികള്‍ ജയിക്കാനും ഹര്‍ഷാലിന് കഴിയുന്നുണ്ട്. തുടക്കത്തിലെറിയുന്ന ഓവറുകളില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയും റണ്ണൊഴുക്ക് നിയന്ത്രിച്ചും കളിയുടെ ഗതി നിയന്ത്രിക്കാന്‍ ഹര്‍ഷാലിന് കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ അയാള്‍ക്ക് 14-15 കോടി കൊടുത്താലും അധികമാവില്ല. ഇപ്പോള്‍ ബാംഗ്ലൂര്‍ രണ്ടാം ക്വാളിഫയറിലെത്തിയ സ്ഥിതിക്ക് ഹര്‍ഷാലിന് വേണമെങ്കില്‍ ബോണസ് നല്‍കാവുന്നതാണെന്നും സെവാഗ് പറഞ്ഞു.
നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സാണ് ബാംഗ്ലൂരിന്‍റെ എതിരാളികള്‍. ഇന്നലെ നടന്ന എലിമിനേറ്ററില്‍ 14 റണ്‍സിനാണ് ബാംഗ്ലൂര്‍ ലഖ്നൗവിനെ തകര്‍ത്തത്. അവസാന മൂന്നോവറില്‍ ജയിക്കാന്‍ 41 റണ്‍സായിരുന്നു ലഖ്നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പതിനെട്ടാം ഓവര്‍ എറിഞ്ഞ ഹര്‍ഷാല്‍ ആദ്യ പന്ത് വൈഡെറിഞ്ഞു. രണ്ടാം പന്ത് വൈഡായതിന് പുറമെ ബൗണ്ടറി കടക്കുകയും ചെയ്തു. ആദ്യ പന്തെറിയുന്നതിന് മുമ്പ് ആറ് റണ്‍സ് വഴങ്ങിയിട്ടും ഹര്‍ഷാല്‍ ആ ഓവറില്‍ വെറും എട്ട് റണ്‍സാണ് വിട്ടുകൊടുത്തത്.
'പഞ്ചാബ് പ്ലേ ഓഫ് കണ്ടില്ല, ധവാന് അച്ഛന്റെ വക ഇടിയും തൊഴിയും'; വൈറല്‍ വീഡിയോ പങ്കുവച്ച് താരം
മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇതാണ് ആര്‍സിബിയുടെ ജയത്തില്‍ നിര്‍ണായകമായത്. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ഹേസല്‍വൂഡ് കെ എല്‍ രാഹുലിനെയും ക്രുനാല്‍ പാണ്ഡ്യയെയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി ലഖ്നൗവിന്‍റെ പ്രതീക്ഷകള്‍ തകര്‍ത്തു. അവസാന ഓവറില്‍ 24 റണ്‍സ് വേണ്ടിയിരുന്ന ലഖ്നൗവിന് ഹര്‍ഷാല്‍ എറിഞ്ഞ ഇരുപതാം ഓവറില്‍ 9 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഉയര്‍ന്ന സ്കോര്‍ പിറന്ന മത്സരത്തില്‍ മറ്റ് ബൗളര്‍മാരെല്ലാം റണ്‍സ് വഴങ്ങിയപ്പോള്‍ ഹര്‍ഷാല്‍ നാലോവറില്‍ 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.