IPL 2022 : രാജസ്ഥാന്‍ ഫൈനലിലെത്തിയാല്‍ കോലിയുടെ റെക്കോര്‍ഡ് ബട്‌ലര്‍ തകര്‍ക്കും; പ്രവചനവുമായി ഹര്‍ജന്‍ സിംഗ്

By Jomit Jose  |  First Published May 7, 2022, 2:30 PM IST

ബട്‌ലര്‍ ഇതിനകം 10 മത്സരങ്ങളില്‍ 65.33 ശരാശരിയില്‍ മൂന്ന് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറികളും സഹിതം 588 റണ്‍സ് നേടിയിട്ടുണ്ട്


മുംബൈ: ഐപിഎല്ലില്‍ (IPL) ഒരു സീസണിലെ ഉയര്‍ന്ന റണ്‍വേട്ടയുടെ വിരാട് കോലിയുടെ (Virat Kohli) റെക്കോര്‍ഡ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ബാറ്റര്‍ ജോസ് ബട്‌ലര്‍ (Jos Buttler) മറികടക്കുമെന്ന് ഹര്‍ഭജന്‍ സിംഗ് (Harbhajan Singh). 2016 സീസണിലാണ് കോലി 973 റണ്‍സ് അടിച്ചുകൂട്ടിയത്. ഈ സീസണില്‍ (IPL 2022) ഇതിനകം ബട്‌ലര്‍ 10 മത്സരങ്ങളില്‍ 65.33 ശരാശരിയില്‍ മൂന്ന് വീതം സെഞ്ചുറിയും അര്‍ധസെഞ്ചുറികളും സഹിതം 588 റണ്‍സ് നേടിയിട്ടുണ്ട്. 

വിരാട് കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശേഷി ജോസ് ബട്‌ലര്‍ക്കുണ്ട്. ഫോമിലുള്ള ബട്‌ലറെ തടയുക ബുദ്ധിമുട്ടാകും. പിച്ചുകള്‍ സാവധാനമാകുന്നതോടെ ബട്‌ലര്‍ സ്‌പിന്നര്‍മാരെ എങ്ങനെ കളിക്കും എന്നത് ആകാംക്ഷയാണ്. വിക്കറ്റ് മികച്ചതായി തുടര്‍ന്നാല്‍ ബട്‌ലര്‍ക്ക് റെക്കോര്‍ഡ് തകര്‍ക്കാം. രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ വരെ കളിച്ചാല്‍ കോലിയെ ബട്‌ലര്‍ മറികടക്കുമെന്നാണ് തോന്നുന്നത് എന്നും മുന്‍താരം പറഞ്ഞു. 2016ല്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോലി 568 റണ്‍സാണ് നേടിയിരുന്നത്. 

Latest Videos

undefined

ഐപിഎല്ലില്‍ ജോസ് ബട്‌ലര്‍ ഉള്‍പ്പെടുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. മുംബൈയിലെ വാംഖഡെയില്‍ 3.30നാണ് മത്സരം തുടങ്ങുക. അവസാന മത്സരത്തില്‍ ഏഴ് വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് രാജസ്ഥാന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. രണ്ട് തുടര്‍ തോല്‍വികളില്‍ നിന്ന് മോചിതരാകാന്‍ വേണ്ടിയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. 10 മത്സരങ്ങളില്‍ ആറ് ജയമുള്ള രാജസ്ഥാൻ റോയല്‍സ് പന്ത്രണ്ട് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. ഇത്രതന്നെ മത്സരങ്ങളില്‍ അഞ്ച് ജയത്തോടെ പത്ത് പോയിന്‍റുള്ള പ‌‌ഞ്ചാബ് ഏഴാം സ്ഥാനത്തും.  

ഐപിഎല്ലില്‍ ഇതുവരെ 23 മത്സരങ്ങളിലാണ് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സും മുഖാമുഖം വന്നത്. ഇതില്‍ 13 ജയങ്ങളുമായി രാജസ്ഥാന്‍ റോയല്‍സാണ് മുന്നില്‍. പഞ്ചാബ് കിംഗ്‌സ് 10 മത്സരങ്ങള്‍ ജയിച്ചു. എന്നാല്‍ വാംഖഡെയില്‍ നടന്ന ഏക മത്സരത്തില്‍ മത്സരഫലം പഞ്ചാബിന് അനുകൂലമായി. അവസാന അഞ്ചില്‍ മൂന്ന് ജയം രാജസ്ഥാനും രണ്ണെണ്ണം പ‍ഞ്ചാബിനുമാണ്. കഴിഞ്ഞ സീസണില്‍ ഏറ്റമുട്ടിയപ്പോള്‍ ഓരോ ജയം വീതം ടീമുകള്‍ പങ്കിട്ടു. 

IPL 2022 : കണക്കില്‍ കിംഗ് സഞ്ജു സാംസണ്‍; പഞ്ചാബിനെതിരെ രാജസ്ഥാന്‍റെ മുന്‍ റെക്കോര്‍ഡുകള്‍ ഇങ്ങനെ

click me!