ഐപിഎല്‍ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ടോസ്; ഒരു മാറ്റവുമായി ഹാര്‍ദിക്കും സംഘവും

By Sajish A  |  First Published May 24, 2022, 7:10 PM IST

ആറ് ബാറ്റര്‍മാരെയും അഞ്ച് ബൗളര്‍മാരെയും വിശ്വസിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയും സഞ്ജു സാംസണും ഫൈനല്‍ ലക്ഷ്യമിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്. ഗുജറാത്ത് ആദ്യ ഊഴത്തില്‍ തന്നെ കിരീടം സ്വപ്നം കാണുമ്പോള്‍ ആദ്യ സീസണിലെ ചരിത്രനേട്ടം ആവര്‍ത്തിക്കാന്‍ രാജസ്ഥാന്‍ ഇറങ്ങുന്നു.


കൊല്‍ക്കത്ത: ഐപിഎല്‍ പ്ലേ ഓഫില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ (Gujarat Titans) മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നുമില്ലാതെയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ഇറങ്ങുന്നത്.  ഗുജറാത്ത് ഒരു മാറ്റം വരുത്തി. ലോക്കി ഫെര്‍ഗൂസണ് പകരം അല്‍സാരി ജോസഫ് ടീമിലെത്തി. 

ആറ് ബാറ്റര്‍മാരെയും അഞ്ച് ബൗളര്‍മാരെയും വിശ്വസിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയും സഞ്ജു സാംസണും ഫൈനല്‍ ലക്ഷ്യമിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്. ഗുജറാത്ത് ആദ്യ ഊഴത്തില്‍ തന്നെ കിരീടം സ്വപ്നം കാണുമ്പോള്‍ ആദ്യ സീസണിലെ ചരിത്രനേട്ടം ആവര്‍ത്തിക്കാന്‍ രാജസ്ഥാന്‍ ഇറങ്ങുന്നു. ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, മാത്യൂ വെയ്ഡ്, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ എന്നിവര്‍ക്ക് ജോസ് ബട്ലര്‍, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ് എന്നിവരിലൂടെയാവും രാജസ്ഥാന്റെ മറുപടി.

Latest Videos

ആര്‍ അശ്വിന്റെയും യുസ്വേന്ദ്ര ചഹലിന്റെയും സ്പിന്‍ മികവിന് ബദലായി ഗുജറാത്തിന് റാഷിദ് ഖാനും സായ് കിഷോറുമുണ്ട്. പേസ് നിരയുടെ കരുത്തും ഏറക്കുറെ ഒപ്പത്തിനൊപ്പം. രണ്ടാമത് ബാറ്റ് ചെയ്ത ഏഴ് കളിയില്‍ ആറിലും ഗുജറാത്ത് ജയിച്ചു. ടോസ് നഷ്ടമായിട്ടും എട്ട് കളിയില്‍ രാജസ്ഥാനെ വിജയത്തിലെത്തിച്ച ആത്മവിശ്വാസമുണ്ട് സഞ്ജു സാംസണ്. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായതിനാല്‍ ഇന്ന് തോറ്റാലും ഫൈനലിലെത്താന്‍ ഒരവസരം കൂടിയുണ്ട്. തോല്‍ക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എലിമിനേറ്റര്‍ വിജയികളെ നേരിടാം.  

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, മാത്യൂ വെയ്്ഡ്, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, അല്‍സാരി ജോസഫ്, യഷ് ദയാല്‍, മുഹമ്മദ് ഷമി. 

രാജസ്ഥാന്‍ റോയല്‍സ്: യഷസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍, ഒബെദ് മക്‌കോയ്.
 

click me!