മുംബൈയുടെ സാധ്യതകള്‍ ഇതിനോടകം അവസാനിച്ചുകഴിഞ്ഞു. നിലവില്‍ അവസാന സ്ഥാനത്താണ് മുംബൈ. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരുജയം മാത്രമുള്ള അവര്‍ക്ക് രണ്ട് പോയിന്റാണുള്ളത്.
മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ (Gujarat Titans) മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ആദ്യം ബാറ്റ് ചെയ്യും. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. മുംബൈ ഒരു മാറ്റം വരുത്തി. ഹൃതിക് ഷൊകീന് പകരം മുരുകന്‍ അശ്വിന്‍ ടീമിലെത്തി.
മുംബൈയുടെ സാധ്യതകള്‍ ഇതിനോടകം അവസാനിച്ചുകഴിഞ്ഞു. നിലവില്‍ അവസാന സ്ഥാനത്താണ് മുംബൈ. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരുജയം മാത്രമുള്ള അവര്‍ക്ക് രണ്ട് പോയിന്റാണുള്ളത്. ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഇറങ്ങുന്നത. ഒന്നാം സ്ഥാനത്തുള്ള അവര്‍ക്ക് 10 മത്സരങ്ങളില്‍ 16 പോയിന്റുണ്ട്.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ്, കീറണ്‍ പൊള്ളാര്‍ഡ്, മുരുകന്‍ അശ്വിന്‍, ഡാനിയേല്‍ സാംസ്, കുമാര്‍ കാര്‍ത്തികേയ, റിലി മെരെഡിത്ത്.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, പ്രദീപ് സാങ്‌വാന്‍, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി.