IPL 2022: ഇങ്ങനെയാണെങ്കില്‍ നിങ്ങളുടെ കൂടെ ബാറ്റ് ചെയ്യാനാവില്ല, കോലിയോട് പരിഭവം പറഞ്ഞ് മാക്സ്‌വെല്‍

By Gopalakrishnan C  |  First Published May 5, 2022, 8:47 PM IST

എനിക്ക് നിങ്ങളുടെ കൂടെ ബാറ്റ് ചെയ്യാനാവില്ല. നിങ്ങള്‍ക്ക് ഭയങ്കര വേഗമാണ്. നിങ്ങള്‍ ഒന്നും രണ്ടും റണ്‍സെല്ലാം ഓടിയെടുക്കും, എനിക്കത് പറ്റില്ലെന്നായിരുന്നു മത്സരശേഷം ഡ്രസ്സിംഗ് റൂമിലെ വിജയാഘോഷത്തില്‍ തമാശയായി മാക്സ്‌വെല്ലിന്‍റെ പരാതി. സീസണില്‍ ഇത് നാലാം  തവണയാണ് കോലി സഹബാറ്ററെ റണ്ണൗട്ടാക്കുന്നത്.


മുംബൈ: ഐപിഎല്ലില്‍(IPL 2022:) ബുധനാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 13 റണ്‍സിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(CSK vs RCB) പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയെങ്കിലും ഗ്ലെന്‍ മാക്സ്‌വെല്‍(Glenn Maxwell ) മാത്രം അത്ര സന്തുഷ്ടനല്ല. ചെന്നൈക്കെതിരെ ബാംഗ്ലൂരിനായി മൂന്നാം നമ്പറില്‍ ബാറ്റിംഗിനെത്തിയ മാക്സ്‌വെല്‍ മൂന്ന് പന്തില്‍ മൂന്ന് റണ്ണെടുത്ത് വിരാട് കോലിയുമായുള്ള(Virat Kohli) ധാരണപ്പിശകില്‍ റണ്ണൗട്ടായി പുറത്തായിരുന്നു. ബൗളിംഗില്‍ നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത് തിളങ്ങിയെങ്കിലും മത്സരശേഷം ഡ്രസ്സിംഗ് റൂമിലെത്തിയ മാക്സ്‌വെല്‍ വിരാട് കോലിയോട് പരിഭവം പറഞ്ഞു.

എനിക്ക് നിങ്ങളുടെ കൂടെ ബാറ്റ് ചെയ്യാനാവില്ല. നിങ്ങള്‍ക്ക് ഭയങ്കര വേഗമാണ്. നിങ്ങള്‍ ഒന്നും രണ്ടും റണ്‍സെല്ലാം ഓടിയെടുക്കും, എനിക്കത് പറ്റില്ലെന്നായിരുന്നു മത്സരശേഷം ഡ്രസ്സിംഗ് റൂമിലെ വിജയാഘോഷത്തില്‍ തമാശയായി മാക്സ്‌വെല്ലിന്‍റെ പരാതി. സീസണില്‍ ഇത് നാലാം  തവണയാണ് കോലി സഹബാറ്ററെ റണ്ണൗട്ടാക്കുന്നത്.

RCB v CSK, Dressing Room Celebrations

The smiles and laughter returned & the players celebrated the win with the customary victory song. We also asked Maxi, Harshal, Siraj and the coaches about last night’s win against CSK. pic.twitter.com/uW5hl7b4ko

— Royal Challengers Bangalore (@RCBTweets)

Latest Videos

undefined

പിച്ച് ഫിംഗര്‍ സ്പിന്നര്‍മാരെ തുണക്കുന്നതായതിനാലാണ് താന്‍ നാലോവറും പന്തെറിഞ്ഞതെന്നും ഇടതുകൈയന്‍മാര്‍ക്കെതിരെ പന്തെറിയാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും രണ്ട് വലംകൈയന്‍മാരുടെ വിക്കറ്റെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമായെന്നും മാക്സ്‌വെല്‍ പറഞ്ഞു. മത്സരത്തില്‍ റോബിന്‍ ഉത്തപ്പയും അംബാട്ടി റായുഡുവുമാണ് മാക്സ്‌വെല്ലിന്‍റെ സ്പിന്നിന് മുന്നില്‍ വീണത്.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തപ്പോള്‍ ചെന്നൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ 11 കളികളില്‍ 12 പോയന്‍റുമായി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താനും ബാംഗ്ലൂരിനായി.

click me!