IPL 2022: ഷോണ്‍ ടെയ്റ്റ് മുതല്‍ ഉമ്രാന്‍ മാലിക്ക് വരെ, ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ പന്തുകള്‍

By Gopalakrishnan C  |  First Published May 6, 2022, 11:31 AM IST

രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ടെയ്റ്റ് 157.71 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ പന്താണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത്. ഇന്നലെ ഉമ്രാന്‍ എറിഞ്ഞ 157 കിലോ മീറ്റര്‍ വേഗത്തിലുള്ള പന്ത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്താണ്.


മുംബൈ: ഐപിഎല്ലില്‍(IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ(Delhi Capitals) മത്സരത്തില്‍ 157 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ സണ്‍റൈസേഴ്സ് ഹൈദരാബാദ്(SRH) താരം ഉമ്രാന്‍ മാലിക്ക്(Umran Malik) സീസണിലെ ഏറ്റവും വേഗമേറിയ പന്തിന് ഉടമയായിരുന്നു. എന്നാല്‍ ഉമ്രാന്‍ എറിഞ്ഞ പന്തല്ല ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത്. അത് എറിഞ്ഞത് ഓസ്ട്രേലിയന്‍ പേസറായ ഷോണ്‍ ടെയ്റ്റാണ്(Shaun Tait).

2012 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ടെയ്റ്റ് 157.71 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ പന്താണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത്. ഇന്നലെ ഉമ്രാന്‍ എറിഞ്ഞ 157 കിലോ മീറ്റര്‍ വേഗത്തിലുള്ള പന്ത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്താണ്. 156.22 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ഡല്ഡഹി ക്യാപിറ്റല്‍സ് താരം ആന്‍റിച്ച് നോര്‍ക്യയുടെ പേരിലാണ് വേഗേറിയ മൂന്നാമത്തെ പന്തിന്‍റെ റെക്കോര്‍ഡ്.

Latest Videos

undefined

ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ നാലാമത്തെയും അഞ്ചാമത്തെയും പന്തിന്‍റെ റെക്കോര്‍ഡ് ഉമ്രാന്‍ മാലിക്കിന്‍റെ പേരിലാണ്. ഇന്നലത്തെ മത്സരത്തില്‍ ഡല്‍ഹിക്കെിരെ തന്നെ എറിഞ്ഞ 155.60 കിലോ മീറ്റര്‍ വേഗത്തിലുള്ള പന്ചാണ് വേഗമേറിയ നാലാം പന്ത്. ഉമ്രാന്‍ എറിഞ്ഞ 154.80 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ പന്താണ് വേഗതയില്‍ അഞ്ചാം സ്ഥാനത്ത്.

വേഗം കൊണ്ട് ഞെട്ടിച്ച് വീണ്ടും ഉമ്രാന്‍, ഇത്തവണയെറിഞ്ഞത് 157 കിലോ മീറ്റര്‍

ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റൊവ്‌മാന്‍ പവലിനെതിരെ എറിഞ്ഞ ഇരുപതാം ഓവറിലെ നാലാം പന്തിലാണ് ഉമ്രാന്‍ 157 കിലോ മീറ്റര്‍ വേഗം തൊട്ടത്. എന്നാല്‍ ഉമ്രാന്‍റെ വേഗതയേറിയ പന്തിനെ അതേ വേഗത്തില്‍ പവല്‍ എക്സ്ട്രാ കവര്‍ ബൗണ്ടറി കടത്തി. മത്സരത്തില്‍ ആദ്യ ഓവറിലെ 21 റണ്‍സ് വഴങ്ങിയ ഉമ്രാന്‍ അടുത്ത രണ്ടോവറില്‍ പിടിച്ചെറിഞ്ഞ് തിരിച്ചുവന്നെങ്കിലും പവലിന്‍റെ പവറിന് മുന്നില്‍ അവസാന ഓവറില്‍ 19 റണ്‍സ് വഴങ്ങി.

നാലോവറില്‍ 52 റണ്‍സ് വഴങ്ങിയ ഉമ്രാന് ഇന്നലെയും വിക്കറ്റൊന്നും നേടാനായില്ല. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയ ഉമ്രാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെടുന്നത്.

click me!