IPL 2022 : 'ഞാന്‍ അവന്റെ വലിയ ആരാധകനാണ്'; പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കിനെ പുകഴ്ത്തി ബ്രറ്റ് ലീ

By Web Team  |  First Published May 31, 2022, 1:14 PM IST

22 വിക്കറ്റാണ് ഉമ്രാന്‍ സ്വന്തമാക്കിയത്. 20.18 ആയിരുന്നു താരത്തിന്റെ ശരാശരി. ഇപ്പോള്‍ താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രറ്റ് ലീ.


സിഡ്‌നി: ഇത്തവണ ഐപിഎല്ലില്‍ (IPL 2022) എമേര്‍ജിംഗ് പ്ലയറായി തിരഞ്ഞെടുക്കപ്പെട്ടത് സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കായിരുന്നു (Umran Malik). മണിക്കൂറില്‍ 150 കിലോ മീറ്റര്‍ വേഗത്തില്‍ നിരന്തരം പന്തെറിയുന്ന ഉമ്രാനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെടുത്തിയിരുന്നു. ഐപിഎല്‍ ഫൈനലിന് തൊട്ടുമുമ്പ് വരെ വേഗത്തിലുള്ള പന്തെറിഞ്ഞതിന്റെ റെക്കോര്‍ഡ് ഉമ്രാന്റെ പേരിലായിരുന്നു. എന്നാല്‍ ഫൈനലില്‍ ആ റെക്കോര്‍ഡ് ലോക്കി ഫെര്‍ഗൂസണ്‍ (Lockie Ferguson) സ്വന്തമാക്കി.

22 വിക്കറ്റാണ് ഉമ്രാന്‍ സ്വന്തമാക്കിയത്. 20.18 ആയിരുന്നു താരത്തിന്റെ ശരാശരി. ഇപ്പോള്‍ താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രറ്റ് ലീ. ഉമ്രാന്‍ മുന്‍ പാകിസ്ഥാന്‍ താരം വഖാര്‍ യൂനിസിനെ ഓര്‍മിപ്പിക്കുന്നുവെന്നാണ് ബ്രറ്റ് ലീ പറഞ്ഞത്. ''ഞാന്‍ ഉമ്രാന്റെ വലിയ ആരാധകനാണ്. എതിര്‍ ടീമില്‍ നഷ്ടമുണ്ടാക്കാന്‍ ആവശ്യമായ പേസ് ഉമ്രാന്റെ ബൗളിംഗിനുണ്ട്. ഉമ്രാന്റെ റണ്ണപ്പ് കാണുമ്പോള്‍ വഖാറിനെയാണ് എനിക്ക് ഓര്‍മ വരുന്നത്. വരും ദിവസങ്ങളില്‍ ഉമ്രാന്റെ മികച്ച പ്രകടനം കാണാമെന്ന് കരുതുന്നു.'' ലീ പറഞ്ഞു.

Latest Videos

undefined

ബെന്‍സേമയല്ലാതെ മറ്റാര്? ബലണ്‍ ഡി ഓര്‍ വിജയിയെ പ്രവചിച്ച് ലിയോണല്‍ മെസി

വിരാട് കോലിയുടെ മോശം ഫോമിനെ കുറിച്ചും ലീ സംസാരിച്ചു. ''എല്ലാവരേയും പോലെ ഞാനും ഒരു വിരാട് കോലി ആരാധകരനാണ്. അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. കുടുംബത്തോടൊപ്പം അധികം സമയം ചെലവഴിച്ച് അദ്ദേഹം തിരിച്ചെത്തുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സുഖകരമാവുമായിരിക്കും.'' ലീ പറഞ്ഞുനിര്‍ത്തി.

മെദ്‌വദേവും പുറത്ത്, ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി തുടരുന്നു; ഇന്ന് നദാല്‍- ജോക്കോവിച്ച് ഗ്ലമാര്‍ പോര് 

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ 22.73 ശരാശരിയില്‍ മാത്രമാണ് കോലിക്ക് റണ്‍സ് നേടാന്‍ സാധിച്ചത്. 16 മത്സരങ്ങളില്‍ 341 റണ്‍സ് മാത്രമാണ് കോലിയുടെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതരായ ടി20 പരമ്പരയില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റില്‍ കോലി കളിക്കും. പിന്നാലെ നടക്കുന്ന ടി20- ഏകദിന പരമ്പരയിലും കോലി ഭാഗമാവും.
 

click me!