ആദ്യ സീസണില്‍ തന്നെ കിരീടം; ടീം ഇന്ത്യയെ നയിക്കാന്‍ പാണ്ഡ്യയും
May 30, 2022, 7:05 PM IST
ഐപിഎല്ലിലേക്കുള്ള ആദ്യ വരവില്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍ കിരീടമുയര്‍ത്തി. രാജസ്ഥന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് തകര്‍ത്തത്. സഞ്ജു സാംസണേയും സംഘത്തേയും കിരീടത്തില്‍ നിന്നകറ്റിയത് ഹാര്‍ദികിന്റെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. അപകടകാരികളായ ജോസ് ബ്ടലര്‍, സഞ്ജു സാംസണ്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരെയാണ് പാണ്ഡ്യ മടക്കിയത്. ബാറ്റിംഗിനെത്തിയപ്പോള്‍ വിലപ്പെട്ട 34 റണ്‍സും സംഭാവനയായി നല്‍കി. ഇതോടെ പ്ലെയര്‍ ഓഫ് ദ മാച്ചും താരത്തിന് സ്വന്തമായി. മൂന്നാം തവണയാണ് ഐപിഎല്‍ ഫൈനലില്‍ ഒരു നായകന്‍ മാന്‍ ഓഫ് ദ് മാച്ചാകുന്നത്. അനില്‍ കുംബ്ലെ (2009), രോഹിത് ശര്‍മ (2015) എന്നിവരാണ് മറ്റു നായകര്‍. ഭാവിയില്‍ ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് തന്നെ കൂടി പരിഗണിക്കാമെന്ന സന്ദേശം കൂടിയാണ് ഹാര്‍ദിക് നല്‍കിയത്. നിലവില്‍ പരിഗണിക്കപ്പെടുന്ന കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് കടുത്ത വെല്ലുവിളിയായിരിക്കും ഹാര്‍ദിക്.
9:44 PM
അടുത്ത ലക്ഷ്യം എന്ത്? വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ
എന്തൊക്കെ സംഭവിച്ചാലും ടീം ഇന്ത്യക്കായി ലോകകപ്പ് നേടണം. എന്നാല്‍ കഴിയുന്ന എല്ലാം ഇതിനായി ചെയ്യും എന്നും പാണ്ഡ്യ. Read more...
6:46 PM
ഐപിഎല്ലിനിടെ വാതുവയ്‌പ്; അഞ്ചംഗ സംഘം പിടിയില്‍, ലക്ഷങ്ങള്‍ കണ്ടെത്തി
ഒരു വായുവയ്‌പുകാരനടക്കം അഞ്ച് പേരാണ് ഞായറാഴ്‌ച പൊലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണുകളും 10.3 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കിയെന്ന് ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്‌തു. Read more...
3:53 PM
സീസണിലെ ബെസ്റ്റ് ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്ത് വസിം ജാഫര്‍
ഐപിഎല്‍ 15-ാം സീസണിലെ മികച്ച ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി. കെ എല്‍ രാഹുല്‍- ജോസ് ബട്‌ലര്‍ സഖ്യം ഓപ്പണ്‍ ചെയ്യും. ഹാര്‍ദിക് പാണ്ഡ്യ, ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവിഡ് മില്ലര്‍, ദിനേശ് കാര്‍ത്തിക്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, വാനിന്ദു ഹസരങ്ക, യൂസ്‌വേന്ദ്ര എന്നിവരാണ് മറ്റംഗങ്ങള്‍.
12:45 PM
സഞ്ജുവിനെതിരെ ശ്രീശാന്ത്
സഞ്ജു സാംസണിനെതിരെ ഒളിയമ്പുമായി എസ് ശ്രീശാന്ത്. രാജസ്ഥാന്‍ ഫൈനലിലെത്തിയത് സഞ്ജുവിന്റെ മികവില്‍ അല്ല, ജോസ് ബട്ലറുടെ മികവിലാണെന്ന് ശ്രീശാന്ത് പറഞ്ഞു. മലയാളി താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ സഞ്ജു തയ്യാറാകണെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു.
11:14 AM
ഉമ്രാന്‍ മാലിക്ക് എമേര്‍ജിംഗ് പ്ലയര്‍
ഫെയര്‍പ്ലേ അവാര്‍ഡ് രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ലയണ്‍സും പങ്കിട്ടു. സീസണിലെ വേഗമേറിയ പന്ത് ഗുജറാത്ത് ടൈറ്റന്‍സിന്റെ ലോക്കി ഫെര്‍ഗൂസണാണ് എറിഞ്ഞത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉമ്രാന്‍ മാലിക്ക് എമേര്‍ജിംഗ് പ്ലയറായി. Read More...
11:13 AM
എവിന്‍ ലൂയിസിന്റേത് സീസണിലെ ക്യാച്ച്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ എവിന്‍ ലൂയിസെടുത്ത ക്യാച്ച് ടൂര്‍ണമെന്റിലെ മികച്ച ക്യാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. Read More...
11:12 AM
സൂപ്പര്‍ സ്‌ട്രൈക്കറായി ദിനേശ് കാര്‍ത്തിക്
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് ടൂര്‍ണമെന്റിലെ സൂപ്പര്‍ സ്‌ട്രൈക്കര്‍. 183.33-ാണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ടാറ്റ പഞ്ച് കാര്‍ അദ്ദേഹത്തിന് ലഭിക്കും.
11:11 AM
അവാര്‍ഡുകള്‍ വാരിക്കൂട്ടി ബട്‌ലര്‍
ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടുന്ന താരത്തിനുള്ള അവാര്‍ഡ് ബട്‌ലര്‍ക്ക് ലഭിച്ചു. 83 ഫോറുകാണ് താരം നേടിയത്. ഏറ്റവും കൂടുതല്‍ സിക്‌സും ബ്ടലറുടെ പേരിലാണ്. സീസണിലെ പവര്‍പ്ലയറും ബട്‌ലര്‍ തന്നെ. ഏറ്റവും കൂടുതല്‍ ഫാന്റസി പോയിന്റുകള്‍ നേടിയ രാജസ്ഥാന്‍ താരം ടൂര്‍ണമെന്റിലെ ഗെയിം ചെയ്ഞ്ചറായും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം തന്നെയാണ് ടൂര്‍ണമെന്റിലെ മൂല്യമേറിയ താരവും. Read More...
10:45 AM
രാജസ്ഥാന്റെ ഭാഗമാവാന്‍ സന്തോഷമെന്ന് കുമാര്‍ സംഗക്കാര
ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് ഡയറ്കറ്ററും കോച്ചുമായ കുമാര്‍ സംഗക്കാര. ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, ട്രന്റ് ബോള്‍ട്ട് എന്നിവരെ പേരെടുത്തും സംഗക്കാര അഭിനന്ദിച്ചു.
10:01 AM
കഠിനാധ്വാനത്തിന്റെ വിജയമെന്ന് ഹാര്‍ദിക് പാണ്ഡ്യ
കഠിനാധ്വാനത്തിന്റെ ഫലമാണ് ആദ്യ സീസണിലെ കിരിരീടമെന്ന് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. മത്സരശേഷം ട്വിറ്ററിലാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടമാക്കിയത്.
CHAMPIONS 🏆 This is for all the hard work we’ve put in! Congratulations to all the players, staff, fans ❤️❤️❤️ pic.twitter.com/zEeqdygBEy
— hardik pandya (@hardikpandya7)9:58 AM
വികാരാധീനനായി സഞ്ജു സാംസണ്‍
ജോസ് ബട്‌ലറുടെ ബാറ്റിംഗ് കരുത്തിനെ അമിതമായി ആശ്രയിച്ചതാണ് തിരിച്ചടിയായത്. 863 റണ്‍സുമായി റണ്‍വേട്ടയില്‍ ഒന്നാമനായെങ്കിലും ബട്‌ലര്‍ വീണപ്പോഴൊക്കെ രാജസ്ഥാന്‍ കിതച്ചു. യഷസ്വി ജയ്‌സ്വാളിലും ദേവ്ദത്ത് പടിക്കലിനും സ്ഥിരതയോടെ കളിക്കാനായില്ല. Read More..
9:22 AM
ഇന്ത്യയുടെ നായകസ്ഥാനത്തിന് മൂന്നാമതൊരവകാശി കൂടി
15 കളിയില്‍ 487 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തെത്തിയ ഹാര്‍ദിക്, ഫൈനലിലെ മൂന്ന് അടക്കം എട്ട് വിക്കറ്റും വീഴ്ത്തി ഹാര്‍ദിക്കിന്റെ അപ്രതീക്ഷിത മികവ് ടി20 നായകസ്ഥാനത്തേക്ക് ഇന്ത്യക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നിടുന്നുണ്ട്. Read More...
. winning their maiden IPL Title in their maiden IPL season at the Narendra Modi Stadium, Ahmedabad! 🏆 🔝
Stuff that dreams are made of! ☺️ 👏
W. O. W! 🙌 🙌 pic.twitter.com/qNMtJZHwDv
9:44 PM IST:
എന്തൊക്കെ സംഭവിച്ചാലും ടീം ഇന്ത്യക്കായി ലോകകപ്പ് നേടണം. എന്നാല്‍ കഴിയുന്ന എല്ലാം ഇതിനായി ചെയ്യും എന്നും പാണ്ഡ്യ. Read more...
6:46 PM IST:
ഒരു വായുവയ്‌പുകാരനടക്കം അഞ്ച് പേരാണ് ഞായറാഴ്‌ച പൊലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണുകളും 10.3 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കിയെന്ന് ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്‌തു. Read more...
3:53 PM IST:
ഐപിഎല്‍ 15-ാം സീസണിലെ മികച്ച ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി. കെ എല്‍ രാഹുല്‍- ജോസ് ബട്‌ലര്‍ സഖ്യം ഓപ്പണ്‍ ചെയ്യും. ഹാര്‍ദിക് പാണ്ഡ്യ, ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവിഡ് മില്ലര്‍, ദിനേശ് കാര്‍ത്തിക്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, വാനിന്ദു ഹസരങ്ക, യൂസ്‌വേന്ദ്ര എന്നിവരാണ് മറ്റംഗങ്ങള്‍.
12:45 PM IST:
സഞ്ജു സാംസണിനെതിരെ ഒളിയമ്പുമായി എസ് ശ്രീശാന്ത്. രാജസ്ഥാന്‍ ഫൈനലിലെത്തിയത് സഞ്ജുവിന്റെ മികവില്‍ അല്ല, ജോസ് ബട്ലറുടെ മികവിലാണെന്ന് ശ്രീശാന്ത് പറഞ്ഞു. മലയാളി താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ സഞ്ജു തയ്യാറാകണെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു.
11:15 AM IST:
ഫെയര്‍പ്ലേ അവാര്‍ഡ് രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ലയണ്‍സും പങ്കിട്ടു. സീസണിലെ വേഗമേറിയ പന്ത് ഗുജറാത്ത് ടൈറ്റന്‍സിന്റെ ലോക്കി ഫെര്‍ഗൂസണാണ് എറിഞ്ഞത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉമ്രാന്‍ മാലിക്ക് എമേര്‍ജിംഗ് പ്ലയറായി. Read More...
11:42 AM IST:
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ എവിന്‍ ലൂയിസെടുത്ത ക്യാച്ച് ടൂര്‍ണമെന്റിലെ മികച്ച ക്യാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. Read More...
11:12 AM IST:
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് ടൂര്‍ണമെന്റിലെ സൂപ്പര്‍ സ്‌ട്രൈക്കര്‍. 183.33-ാണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ടാറ്റ പഞ്ച് കാര്‍ അദ്ദേഹത്തിന് ലഭിക്കും.
11:15 AM IST:
ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടുന്ന താരത്തിനുള്ള അവാര്‍ഡ് ബട്‌ലര്‍ക്ക് ലഭിച്ചു. 83 ഫോറുകാണ് താരം നേടിയത്. ഏറ്റവും കൂടുതല്‍ സിക്‌സും ബ്ടലറുടെ പേരിലാണ്. സീസണിലെ പവര്‍പ്ലയറും ബട്‌ലര്‍ തന്നെ. ഏറ്റവും കൂടുതല്‍ ഫാന്റസി പോയിന്റുകള്‍ നേടിയ രാജസ്ഥാന്‍ താരം ടൂര്‍ണമെന്റിലെ ഗെയിം ചെയ്ഞ്ചറായും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം തന്നെയാണ് ടൂര്‍ണമെന്റിലെ മൂല്യമേറിയ താരവും. Read More...
10:45 AM IST:
ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് ഡയറ്കറ്ററും കോച്ചുമായ കുമാര്‍ സംഗക്കാര. ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, ട്രന്റ് ബോള്‍ട്ട് എന്നിവരെ പേരെടുത്തും സംഗക്കാര അഭിനന്ദിച്ചു.
10:02 AM IST:
കഠിനാധ്വാനത്തിന്റെ ഫലമാണ് ആദ്യ സീസണിലെ കിരിരീടമെന്ന് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. മത്സരശേഷം ട്വിറ്ററിലാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടമാക്കിയത്.
CHAMPIONS 🏆 This is for all the hard work we’ve put in! Congratulations to all the players, staff, fans ❤️❤️❤️ pic.twitter.com/zEeqdygBEy
— hardik pandya (@hardikpandya7)9:58 AM IST:
ജോസ് ബട്‌ലറുടെ ബാറ്റിംഗ് കരുത്തിനെ അമിതമായി ആശ്രയിച്ചതാണ് തിരിച്ചടിയായത്. 863 റണ്‍സുമായി റണ്‍വേട്ടയില്‍ ഒന്നാമനായെങ്കിലും ബട്‌ലര്‍ വീണപ്പോഴൊക്കെ രാജസ്ഥാന്‍ കിതച്ചു. യഷസ്വി ജയ്‌സ്വാളിലും ദേവ്ദത്ത് പടിക്കലിനും സ്ഥിരതയോടെ കളിക്കാനായില്ല. Read More..
9:28 AM IST: