IPL 2022: ജീവന്‍രണപ്പോരില്‍ ഡല്‍ഹിക്കെതിരെ മുംബൈക്ക് ടോസ്, അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അരങ്ങേറ്റമില്ല

By Gopalakrishnan C  |  First Published May 21, 2022, 7:09 PM IST

പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഡല്‍ഹി തോല്‍ക്കണം എന്നതിനാല്‍ മുംബൈയുടെ ജയത്തിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൈയ്യടിക്കുമെന്നുള്ള സവിശേഷതയും ഈ മത്സരത്തിനുണ്ട്. മുംബൈ ഡല്‍ഹിയെ വീഴ്ത്തിയാല്‍ 16 പോയന്‍റുള്ള ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. ജയം ഡല്‍ഹിക്കെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ ഡല്‍ഹിക്ക് പിന്നിലുള്ള ആര്‍സിബിക്ക് ആദ്യ കിരീടമെന്ന മോഹം വീണ്ടും അടുത്ത സീസണിലേക്ക് മാറ്റിവയ്ക്കാം.


മുംബൈ: ഐപിഎല്ലിലെ(IPL 2022) ലീഗ് റൗണ്ടിലെ നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ(Delhi Capitals) ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മുംബൈ നിരയില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ അരങ്ങേറുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇന്നും അര്‍ജ്ജുന്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനിലില്ല. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് മുംബൈ ഇന്നിറങ്ങുന്നത്. സ്റ്റബ്സിന് പകരം ഡെവാള്‍ഡ് ബ്രെവിസ് തിരിച്ചെത്തിയപ്പോള്‍ സഞ്ജയ്ക്ക് പകരം ഷൊക്കീനും മുംബൈയുടെ അന്തിമ ഇലവനിലെത്തി.

ഡല്‍ഹി ടീമിലും ഒരു മാറ്റമുണ്ട്. ലളിത് യാദവിന് പകരം പൃഥ്വി ഷാ ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഡല്‍ഹി തോല്‍ക്കണം എന്നതിനാല്‍ മുംബൈയുടെ ജയത്തിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൈയ്യടിക്കുമെന്നുള്ള സവിശേഷതയും ഈ മത്സരത്തിനുണ്ട്. മുംബൈ ഡല്‍ഹിയെ വീഴ്ത്തിയാല്‍ 16 പോയന്‍റുള്ള ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. ജയം ഡല്‍ഹിക്കെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ ഡല്‍ഹിക്ക് പിന്നിലുള്ള ആര്‍സിബിക്ക് ആദ്യ കിരീടമെന്ന മോഹം വീണ്ടും അടുത്ത സീസണിലേക്ക് മാറ്റിവയ്ക്കാം.

Latest Videos

അതേസമയം, സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആശ്വാസജയത്തിനിറങ്ങുന്ന മുംബൈക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ഹൈദരാബാദിനോട് തോറ്റാണ് മുംബൈ വരുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ആശങ്കയുണ്ട് മുംബൈക്ക്. രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മികച്ച തുടക്കം നല്‍കിയാല്‍ പ്രതീക്ഷ വയ്ക്കാം. തിലക് വര്‍മ്മ, ഡാനിയേല്‍ സാംസ്, ടിം ഡേവിഡ്, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരുള്ള മധ്യനിരയും ഉത്തരവാദിത്തത്തോടെ ബാറ്റ് വീശണം. ബുമ്രയ്ക്ക് പിന്തുണ നല്‍കുന്ന ബൗളര്‍മാരുടെ അഭാവമുണ്ട് ടീമില്‍. നേര്‍ക്കുനേര്‍ പോരില്‍ നേരിയ മുന്‍തൂക്കം മുംബൈക്കുണ്ട്. 31 കളിയില്‍ 16ല്‍ മുംബൈയും 15ല്‍ ഡല്‍ഹിയും ജയിച്ചു. സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ നാല് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം.

click me!