IPL 2022 : ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ടോസ്; ജഡേജയും പൃഥ്വി ഷായുമില്ല

By Web Team  |  First Published May 8, 2022, 7:14 PM IST

കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഡല്‍ഹി. 21 റണ്‍സിനായിരുന്നു ജയം. അതേസമയം, ചെന്നൈ അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റിരുന്നു.


മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് ആദ്യം  പന്തെറിയാം. മുംബൈ, ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു.  ചെന്നൈ ഒരു മാറ്റം വരുത്തി. പരിക്കിനെ തുടര്‍ന്ന് രവീന്ദ്ര ജഡേജ പുറത്തായി. ശിവം ദുബെ തിരിച്ചെത്തി. ഡല്‍ഹി ടീമില്‍ മൂന്ന് മാറ്റമുണ്ട്. കെ എസ് ഭരത്, അക്‌സര്‍ പട്ടേല്‍, റിപാല്‍ പട്ടേല്‍ എന്നിവര്‍ ടീമിലെത്തി. ലളിത് യാദവ്, മന്‍ദീപ്, പൃഥ്വി ഷാ പുറത്തായി. 

കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഡല്‍ഹി. 21 റണ്‍സിനായിരുന്നു ജയം. അതേസമയം, ചെന്നൈ അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റിരുന്നു. പൂനെയില്‍ നടന്ന മത്സരത്തില്‍ 13 റണ്‍സിനായിരുന്നു തോല്‍വി.

Latest Videos

പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ റിഷഭ് പന്തിനും സംഘത്തിനും വിജയം അനിവാര്യമാണ്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഡല്‍ഹി. 10 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റാണ് ഡല്‍ഹിക്കുള്ളത്. ചെന്നൈ ഒമ്പതാം സ്ഥാനത്താണ്. അവരുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. 10 മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമാണ് ധോണിക്കും സംഘത്തിനും.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, മൊയീന്‍ അലി, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, ശിവം ദുബെ, എം എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, മഹീഷ് തീക്ഷണ, സിമ്രാന്‍ജീത് സിംഗ്, മുകേഷ് ചൗധരി.  

ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, കെ എസ് ഭരത്, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, റിപാല്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ആന്റിച്ച് നോര്‍ജെ, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്. 

click me!