IPL 2022 : സണ്‍റൈസേഴ്‌സിനെ വീഴ്‌ത്തുമോ ഡ‍ല്‍ഹി; കണക്കും സാധ്യതകളും

By Web Team  |  First Published May 5, 2022, 2:12 PM IST

ഐപിഎല്‍ ചരിത്രത്തില്‍ 20 മത്സരങ്ങളിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്‌സ് ടീമുകള്‍ മുഖാമുഖം വന്നിട്ടുള്ളത്


മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സും (Delhi Capitals) സണ്‍റൈസേഴ്‌സ് ഹൈദരാബാദും (Sunrisers Hyderabad) നേര്‍ക്കുനേര്‍ വരികയാണിന്ന്. മുംബൈയിലെ ബ്രബോണ്‍ സ്റ്റേഡിയത്തില്‍ (Brabourne Stadium Mumbai) രാത്രി 7.30നാണ് മത്സരം (DC vs SRH). ജയം അനിവാര്യമായ പോരാട്ടത്തിന് ഡല്‍ഹിയും ഹൈദരാബാദും മൈതാനത്തെത്തുമ്പോള്‍ ഇരു ടീമുകളും തമ്മിലുള്ള മുന്‍ കണക്കുകള്‍ പരിശോധിക്കാം. ഡല്‍ഹിക്ക് മേല്‍ സണ്‍റൈസേഴ്‌സിന് നേരിയ മേല്‍ക്കോയ്‌മ അവകാശപ്പെടാം. എന്നാല്‍ സമീപകാല ചരിത്രം വ്യത്യസ്തമാണ്. 

ഐപിഎല്‍ ചരിത്രത്തില്‍ 20 മത്സരങ്ങളിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്‌സ് ടീമുകള്‍ മുഖാമുഖം വന്നിട്ടുള്ളത്. ഇത് സണ്‍റൈസേഴ്‌സ് 11 ഉം ക്യാപിറ്റല്‍സ് 9ഉം മത്സരങ്ങള്‍ വീതം ജയിച്ചു. അവസാന അഞ്ചില്‍ മൂന്ന് ജയങ്ങള്‍ ഡല്‍ഹിക്കൊപ്പമായിരുന്നു. രണ്ടെണ്ണം സണ്‍റൈസേഴ്‌സ് ജയിച്ചു. 

Latest Videos

undefined

ഒൻപത് കളിയിൽ അഞ്ച് ജയമുള്ള ഹൈദരാബാദിന് പത്തും നാല് ജയമുള്ള ഡൽഹിക്ക് എട്ടും പോയിന്‍റാണ് ഇതുവരെയുള്ള സമ്പാദ്യം. തുടർതോൽവി നേരിട്ട ഹൈദരാബാദിനും ഒന്നിടവിട്ട കളികളിൽ തോൽക്കുന്ന ഡൽഹിക്കും ശേഷിക്കുന്ന കളികളെല്ലാം ജയിച്ചാലേ അവസാന നാലിലെത്താൻ കഴിയൂ. പൃഥ്വി ഷായും ഡേവിഡ് വാർണറും നൽകുന്ന തുടക്കമാണ് ഡൽഹിയുടെ കരുത്ത്. ഇവരിലൊരാൾ നേരത്തേ മടങ്ങിയാൽ റൺനിരക്ക് കുറയുന്നു. നായകൻ റിഷഭ് പന്തിന് പിന്നാലെയെത്തുന്നവർ റൺസടിക്കുമോയെന്ന് ഉറപ്പിക്കാനാവില്ല. അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ എന്നിവരുടെ ഓൾറൗണ്ട് മികവും കുൽദീപ് യാദവിന്റെ സ്പിന്നും നിർണായകം. 

ഭുവനേശ്വർ കുമാർ, മാർകോ ജാൻസൻ, ഉമ്രാൻ മാലിക്ക്, ടി നടരാജൻ എന്നിവരുൾപ്പെട്ടെ പേസ് നിരയിലേക്കാണ് ഹൈദരാബാദ് വീണ്ടും ഉറ്റുനോക്കുന്നത്. പരിക്കേറ്റ വാഷിംഗ്ടൺ സുന്ദർ കളിക്കുമോയെന്ന് ഉറപ്പില്ല. ബാറ്റിംഗിൽ കെയ്ൻ വില്യംസന്റെ വേഗക്കുറവ് അഭിഷേക് ശർമ്മയും രാഹുൽ ത്രിപാഠിയും മറികടക്കണം. എയ്ഡൻ മാർക്രാമും നിക്കോളാസ് പുരാനും കൂറ്റ‌ൻ ഷോട്ടുകൾ കളിച്ചാലേ സൺറൈസേഴ്സിന് വിജയവഴിൽ എത്താനാവൂ.

ഫ്രഞ്ച് ലീഗിലെ മികച്ച താരം; ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാതെ മെസിയും നെയ്‌മറും

click me!