ടോസിലെ നിര്‍ഭാഗ്യം ബാംഗ്ലൂരിനെ ബാറ്റിംഗില്‍ ബാധിച്ചില്ല. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി തകര്‍ത്തടിക്കുകയും വിരാട് കോലി മികച്ച പിന്തുണ നല്‍കുകയും ചെയ്തതോടെ പവര്‍ പ്ലേയില്‍ ബാംഗ്ലൂര്‍ ആറോവറില്‍ 57 റണ്‍സെടുത്തു. എന്നാല്‍ പവര്‍ പ്ലേക്ക് പിന്നാലെ ഡൂപ്ലെസിയെ ജഡേജ പുറത്താക്കിയതോടെ ബാംഗ്ലൂരിന്‍റെ സ്കോറിംഗ് മെല്ലെയായി.
പൂനെ: ഐപിഎല്ലില്‍(IPL 2022) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്(RCB vs CSK) 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തു. 27 പന്തില്‍ 42 റണ്‍സെടുത്ത മഹിപാല്‍ ലോമറോറാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി(22 പന്തില്‍ 38ഷ വിരാട് കോലി(30) എന്നിവരും ബാംഗ്ലൂരിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ചെന്നൈക്കായി മഹീഷ് തീക്ഷ്ണ മൂന്ന് വിക്കറ്റെടുത്തു.
തുടക്കം കസറി
ടോസിലെ നിര്‍ഭാഗ്യം ബാംഗ്ലൂരിനെ ബാറ്റിംഗില്‍ ബാധിച്ചില്ല. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി തകര്‍ത്തടിക്കുകയും വിരാട് കോലി മികച്ച പിന്തുണ നല്‍കുകയും ചെയ്തതോടെ പവര്‍ പ്ലേയില്‍ ബാംഗ്ലൂര്‍ ആറോവറില്‍ 57 റണ്‍സെടുത്തു. എന്നാല്‍ പവര്‍ പ്ലേക്ക് പിന്നാലെ ഡൂപ്ലെസിയെ ജഡേജ പുറത്താക്കിയതോടെ ബാംഗ്ലൂരിന്‍റെ സ്കോറിംഗ് മെല്ലെയായി. വിരാട് കോലി പിടിച്ചു നിന്നെങ്കിലും സ്കോറിംഗ് വേഗം കൂട്ടാനാവാതെ വിഷമിച്ചു. ഇതിനിടെ ഗ്ലെന്‍ മാക്സ്‌വെല്‍(3) കോലിയുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടായത് ബാംഗ്ലൂരിന് അടുത്ത പ്രഹരമായി.
പിന്നാലെ 33 പന്തില്‍ 30 റണ്‍സെടുത്ത കോലിയെ മൊയീന്‍ അലി ക്ലീന്‍ ബൗള്‍ഡാക്കി. രജത് പാട്ടീദാറും മഹിപാല്‍ ലോമറോറും ചേര്‍ന്ന് ബാഗ്ലൂരിനെ 100 കടത്തി. ഇരുവരും ചേര്‍ന്ന് ബാംഗ്ലൂരിന് വമ്പന്‍ സ്കോര്‍ നല്‍കുമെന്ന് പ്രതീക്ഷിച്ചിരിക്കെ പാട്ടീദാറിനെ(15 പന്തില്‍ 21) മടക്കി തീക്ഷണ ബാംഗ്ലൂരിന്‍റെ കുതിപ്പിന് കടിഞ്ഞാണിട്ടു. പാട്ടീദാറും ദിനേശ് കാര‍്‍ത്തിക്കും കൂടി ബാംഗ്ലൂരിനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയിരിക്കെ പത്തൊമ്പതാം ഓവറില്‍ ലോമറോറിനെ തീക്ഷണ (27 പന്തില്‍ 42) മടക്കി.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദിനേശ് കാര്‍ത്തിക്(17 പന്തില്‍ 26*) ബാംഗ്ലൂരിനെ 173 റണ്‍സിലെത്തിച്ചു. ചെന്നൈക്കായി തീക്ഷണ നാലോവറില്‍ 27 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മൊയീന്‍ അലി നാലോവറില്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
കഴിഞ്ഞ മത്സരം കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയാണ് ബാംഗ്ലൂര്‍ ഇന്നിറങ്ങിയത്. അതേസമയം, ചെന്നൈ ടീമില്‍ ഒരു മാറ്റമുണ്ട്. മിച്ചല്‍ സാന്‍റ്നര്‍ക്ക് പകരം മൊയീന്‍ അലി ചെന്നൈയുടെ അന്തിമ ഇലവനിലെത്തി.