IPL 2022: ക്യാപ്റ്റനായപ്പോള്‍ അവന്‍ ശരിക്കും ധോണിയെപ്പോലെ; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ഓസീസ് താരം

By Gopalakrishnan C  |  First Published May 14, 2022, 5:37 PM IST

വലിയ സൂപ്പര്‍ താരങ്ങളില്ലാത്ത ശരാശരി ടീമിനെവെച്ച് വിജയങ്ങള്‍ കൊയ്ത ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി ശരിക്കും എം എസ് ധോണിയെ അനുസ്മരിപ്പിക്കുന്നതാണെന്ന് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ് പറഞ്ഞു.


മുംബൈ: ഐപിഎല്ലില്‍(IPL 2022)  പ്ലേ ഓഫ് ഉറപ്പിക്കാനുള്ള പോരാട്ടങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഇതുവരെ പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ച ഒരേ ഒരു ടീം മാത്രമെയുള്ളു. ഈ സീസണില്‍ പുതുതായി എത്തിയ ഗുജറാത്ത് ടൈറ്റന്‍സ്( Gujarat Titans). 12 കളികളില്‍ 18 പോയന്‍റുള്ള ടൈറ്റന്‍സ് മാത്രമാണ് ഇതുവരെ പ്ലേ ഓഫിലെത്തിയ ഒരേയൊരു ടീം. ഗുജറാത്തിനെ പ്ലേ ഓഫിലേക്ക് നയിച്ചതാകട്ടെ ആദ്യമായി നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയാണ്(Hardik Pandya). ബാറ്ററെന്ന നിലയിലും തിളങ്ങിയ പാണ്ഡ്യ  സീസണില്‍ ടീമിനെ മുന്നില്‍ നിന്ന്  നയിച്ചു.

വലിയ സൂപ്പര്‍ താരങ്ങളില്ലാത്ത ശരാശരി ടീമിനെവെച്ച് വിജയങ്ങള്‍ കൊയ്ത ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി ശരിക്കും എം എസ് ധോണിയെ അനുസ്മരിപ്പിക്കുന്നതാണെന്ന് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ് പറഞ്ഞു. സമ്മര്‍ദ്ദഘട്ടങ്ങളില്‍ പാണ്ഡ്യയുടെ ശരീരഭാഷപോലും ധോണിയുടേത് പോലെയാണ്. കളിക്കാരെ പിന്തുണക്കുന്ന കാര്യത്തിലും അവരുടെ മികവ് പുറത്തെടുക്കുന്നതിലും പാണ്ഡ്യ പലപ്പോഴും ധോണിയെ അനുസ്മരിപ്പിക്കുന്നുണ്ടെന്നും ഹോഗ് യുട്യൂബ് ചാനലില്‍ പറഞ്ഞു.

Latest Videos

: ഇന്ത്യന്‍ ടീമിലെടുക്കണം എന്ന ആവശ്യം, കൃത്യത വേണമെന്ന ഉപദേശം; ഒടുവില്‍ പ്രതികരിച്ച് ഉമ്രാന്‍ മാലിക്

സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ സമചിത്തത വിടാതെ ശാന്തനായി ശരീരഭാഷയില്‍ പോലും ആ ശാന്തത നിലനിര്‍ത്തി പെരുമാറുന്ന ധോണിയെ നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. സമ്മര്‍ദ്ദഘട്ടത്തില്‍ കളിക്കാരോട് സംസാരിക്കാനും അവരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പറയാനും ധോണി തയാറാവാറുണ്ട്. വിക്കറ്റ് വീഴുമ്പോള്‍ പോലും അമിതമായി ആഘോഷിക്കാതെ അന്തിമഫലത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് ധോണി. അതുപോലെ തന്നെ മുംബൈ നായകനായ രോഹിത് ശര്‍മ തന്‍റെ ബൗളര്‍മാര്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന നായകനാണ്. ഹാര്‍ദ്ദിക്കില്‍ ധോണിയുടേയും രോഹിത്തിന്‍റെയും ഗുണങ്ങള്‍ കാണാം.

അയാള്‍ ഒരിക്കലും കാര്യങ്ങള്‍ തീരുമാനിക്കുന്ന നായകനാകുന്നില്ല. ബൗളര്‍മാരുടെ തന്ത്രങ്ങള്‍ ചോദിച്ചറിയുകയും അതിനെ പിന്തുണക്കുകയും അതില്‍ തനിക്ക് കൂട്ടിച്ചേര്‍ക്കാനുള്ളത് അതില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്ന നായകനാണ് പാണ്ഡ്യ. അത് മികച്ച നായകമികവാണെന്നും ബ്രാഡ് ഹോഡ് പറഞ്ഞു.

ബെയ്‌ര്‍സ്റ്റോയുടെയും ലിവിംഗ്‌സ്റ്റണിന്‍റേയും അടിവാങ്ങി തളര്‍ന്നു; ഇരട്ട നാണക്കേടുമായി ഹേസല്‍വുഡ്

സീസണില്‍ ഗുജറാത്തിനായി 12 മത്സരങ്ഹളില്‍ 131.80 പ്രഹരശേഷിയില്‍ 344 റണ്‍സാണ് പാണ്ഡ്യ അടിച്ചെടുത്തത്.ഗുജറാത്തിന്‍റെ ആദ്യ മത്സരങ്ങളില്‍ തുടര്‍ച്ചയായി പന്തെറിഞ്ഞിരുന്ന പാണ്ഡ്യ കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി പന്തെറിയുന്നില്ല.

click me!