IPL 2022: തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ മുംബൈക്ക് കനത്ത തിരിച്ചടി, സൂപ്പര്‍താരം പരിക്കേറ്റ് പുറത്ത്

By Gopalakrishnan C  |  First Published May 9, 2022, 7:54 PM IST

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെയാണ് സൂര്യകുമാറിന്‍റെ ഇടത് കൈത്തണ്ടയിലെ പേശികള്‍ക്ക് പരിക്കേറ്റത്. പരിക്കിനെത്തുടര്‍ന്ന് സീസണിലെ ആദ്യ മത്സരങ്ങളിലും സൂര്യകുമാറിന് കളിക്കാനായിരുന്നില്ല.


മുംബൈ: ഐപിഎല്ലില്‍(IPL 2022) തുടര്‍തോല്‍വികളെത്തുടര്‍ന്ന് പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച മുംബൈ ഇന്ത്യന്‍സിന്(Mumbai Indians) കനത്ത തിരിച്ചടിയായി സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്‍റെ(Suryakumar Yadav) പരിക്ക്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ(KKR) മത്സരത്തിന് മുമ്പ് ഇടത് കൈയിന് പരിക്കേറ്റ സൂര്യുകുമാര്‍ യാദവിന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെയാണ് സൂര്യകുമാറിന്‍റെ ഇടത് കൈത്തണ്ടയിലെ പേശികള്‍ക്ക് പരിക്കേറ്റത്. പരിക്കിനെത്തുടര്‍ന്ന് സീസണിലെ ആദ്യ മത്സരങ്ങളിലും സൂര്യകുമാറിന് കളിക്കാനായിരുന്നില്ല. സീസണില്‍ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ 43.29 ശരാശരിയില്‍ മൂന്ന് അര്‍ധസെഞ്ചുറി അടക്കം 303 റണ്‍സടിച്ച സൂര്യകുമാറിലായിരുന്നു മുംബൈയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷ.

NEWS - Suryakumar Yadav ruled out of TATA IPL 2022

More details here - https://t.co/1DchNAPSiY pic.twitter.com/iVmLMBNNVz

— IndianPremierLeague (@IPL)

Latest Videos

undefined

മുംബൈക്കായി തുടക്കത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത സൂര്യകുമാര്‍ അവസാന മത്സരങ്ങളില്‍ നിറം മങ്ങിയത് മുംബൈക്ക് തിരിച്ചടിയായിരുന്നു. സീസണില്‍ ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ എട്ടിലും തോറ്റ മുംബൈ ഐപിഎല്‍ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മോശം സീസണിലൂടെയാണ് കടന്നു പോവുന്നത്.

സീസണിലെ ആദ്യ എട്ട് മത്സരങ്ങളിലും തോറ്റ അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ നാണക്കേടിന്‍റെ റെക്കോര്‍ഡുമിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച് മുംബൈ ജയിച്ചു തുടങ്ങുമ്പോഴാണ് സൂര്യകുമാര്‍ പരിക്കേറ്റ് പുറത്തുപോവുന്നത്.

ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടക്കുന്ന മത്സരത്തില്‍ സൂര്യകുമാറിന് പകരം രമണ്‍ദീപ് സിംഗാണ് മുംബൈയുടെ അന്തിമ ഇലവനില്‍ ഇടം നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കെയ്റോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഫോമിലാവാത്തതിന് പിന്നാലെ ഫോമിലുള്ള സൂര്യകുമാറിനെ നഷ്ടമായത് മുംബൈക്ക് വരും മത്സരങ്ങളില്‍ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

click me!