IPL 2022: ഉറപ്പിച്ച് ഗുജറാത്ത്, അരികെ ലഖ്നൗ, രാജസ്ഥാന്‍, പ്ലേ ഓഫിലെ അവസാന സ്ഥാനം ആര്‍ക്ക്, സാധ്യതകള്‍ ഇങ്ങനെ

By Gopalakrishnan C  |  First Published May 17, 2022, 3:49 PM IST

രാജസ്ഥാന്‍ റോയല്‍സ്: 12 കളികളില്‍ 16 പോയന്‍റുള്ള രാജസ്ഥാന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ അവസാന മത്സരം തോറ്റാലും പ്ലേ ഓഫിലെത്താം. അവസാന മത്സരം ജയിച്ചാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് സ്വന്തമാക്കാം. മികച്ച നെറ്റ് റണ്‍റേറ്റ് അനുകൂലഘടകമാണ്. അവസാന മത്സരത്തില്‍ വമ്പന്‍ തോല്‍വി വഴങ്ങാതിരുന്നാല്‍ രാജസ്ഥാന് പ്ലേ ഓഫ് കളിക്കാം.


മുംബൈ: ഐപിഎല്‍(IPL 2022) അവസാനഘട്ടത്തിലേക്ക് കടക്കുമ്പോല്‍ പ്ലേ ഓഫ്(Play off) ഉറപ്പിച്ച ഒരേയൊരു ടീമേ ഉള്ളൂ. ഗുജറാത്ത് ടൈറ്റന്‍സ്. പ്ലേ ഓഫിലെത്താതെ പുറത്തായ രണ്ട് ടീമുകള്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും അഞ്ച് തവണ ചാമ്പ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സും. ശേഷിക്കുന്ന ഏഴ് ടീമുകള്‍ക്കും ഇപ്പോഴും സാങ്കേതിതകമായി പ്ലേ ഓഫ് സാധ്യതകളുണ്ട്. അവ എങ്ങനെ എന്ന് നോക്കാം.

രാജസ്ഥാന്‍ റോയല്‍സ്: 13 കളികളില്‍ 16 പോയന്‍റുള്ള രാജസ്ഥാന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ അവസാന മത്സരം തോറ്റാലും പ്ലേ ഓഫിലെത്താം. അവസാന മത്സരം ജയിച്ചാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് സ്വന്തമാക്കാം. മികച്ച നെറ്റ് റണ്‍റേറ്റ് അനുകൂലഘടകമാണ്. അവസാന മത്സരത്തില്‍ വമ്പന്‍ തോല്‍വി വഴങ്ങാതിരുന്നാല്‍ രാജസ്ഥാന് പ്ലേ ഓഫ് കളിക്കാം.

Latest Videos

undefined

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്: രാജസ്ഥാനെപ്പോലെ ലഖ്നൗവും പ്ലേ ഓഫിലേക്ക് ഒരുകാല്‍വെച്ചുകഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അവസാന മത്സരം തോറ്റാലും പ്ലേ ഓഫ് കളിക്കാം. രാജസ്ഥാനെപ്പോലെ ലഖ്നൗവിനും മികച്ച നെറ്റ് റണ്‍റേറ്റുണ്ട്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍:  13 കളികളില്‍ 14 പോയന്‍റുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആണ് അവസാന മത്സരം. അവസാന മത്സരം ജയിച്ചാലും ബാംഗ്ലൂരിന് പ്ലേ ഓഫ് ഉറപ്പില്ല. മോശം നെറ്റ് റണ്‍റേറ്റാണ് ബാംഗ്ലൂരിന് തിരിച്ചടിയാകുന്നത്. ഗുജറാത്തിനെതിരെ വമ്പന്‍ ജയവും മറ്റ് ടീമുകളുടെ മത്സരഫലവും കാത്തിരിക്കണം.

ഡല്‍ഹി ക്യാപിറ്റല്‍സ്:  13 കളികളില്‍ 14 പോയന്‍റുള്ള ഡല്‍ഹിക്ക് മുംബൈ ഇന്ത്യന്‍സിനെതരായ അവസാന മത്സരം ജയിച്ചാല്‍ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമാവാം. മികച്ച നെറ്റ് റണ്‍റേറ്റും ഡല്‍ഹിക്ക് അനുകൂലമാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേ്ഴ്സ്:  12 കളികളില്‍ 12 പോയന്‍റുള്ള കൊല്‍ക്കത്തക്ക് ലഖ്നൗവിനെതിരായ അവസാന മത്സരം ജയിച്ചാലും പ്ലേ ഓഫ് ഉറപ്പില്ല. ഡല്‍ഹിയും ബാംഗ്ലൂരും പഞ്ചാബും അവസാന മത്സരം തോല്‍ക്കുക കൂടി ചെയ്താല്‍ മാത്രമെ കൊല്‍ക്കത്തക്ക് എന്തെങ്കിലും സാധ്യതയുള്ളു.

പഞ്ചാബ് കിംഗ്സ്: കൊല്‍ക്കത്തയുടെ അതേ അവസ്ഥയിലാണ് പ‍ഞ്ചാബും. ഹൈദരാബാദിനെതിരായ അവസാന മത്സരം ജയിക്കുകയും മറ്റ് ടീമുകള്‍ തോല്‍കകുകയും ചെയ്താല്‍ മാത്രമെ പഞ്ചാബിനും പ്ലേ ഓഫില്‍ കണ്ണുവെക്കാനാകു.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: 12 കളികളില്‍ 10 പോയന്‍റ് മാത്രമുള്ള ഹൈദരാബാദിന് ഇന്ന് മുംബൈക്കെതിരെയും 22ന് പ‍ഞ്ചാബിനെതിരെയും ജയിക്കുകയും മറ്റ് ടീമുകള്‍ തോല്‍ക്കുകയും ചെയ്താല്‍ മാത്രമെ പ്ലേ ഓഫ് സാധ്യത അവശേഷിക്കുന്നുള്ളു.

click me!