ഐപിഎല്ലിൽ ഇന്ന് മുംബൈ - ബെംഗളൂരു പോരാട്ടം. മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

12:04 AM (IST) Apr 08
അവസാന ഓവറിലേയ്ക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ 12 റൺസിനായിരുന്നു മുംബൈയുടെ വിജയം.
10:00 PM (IST) Apr 07
42 പന്തിൽ 67 റൺസ് നേടിയ കോലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍.
09:26 PM (IST) Apr 07
ഐപിഎല്ലില്‍ അത്യപൂര്‍വ നിമിഷം, മൈതാനത്ത് മുഖാമുഖം വന്ന് മലയാളി താരങ്ങള്‍; ഒടുവില്‍ ദേവ്‌ദത്ത് പടിക്കലിനെ പുറത്താക്കി വിഗ്നേഷ് പുത്തൂരിന്‍റെ വിജയഗാഥ
08:48 PM (IST) Apr 07
ആര്‍സിബി ബാറ്റര്‍ ദേവ്‌ദത്ത് പടിക്കലിനെ പുറത്താക്കി മുംബൈ ഇന്ത്യന്‍സിന്‍റെ മലയാളി സ്‌പിന്നര്‍ വിഗ്നേഷ് പുത്തൂര്‍
08:05 PM (IST) Apr 07
6 ഓവറുകൾ പൂര്‍ത്തിയാകുമ്പോൾ ആര്‍സിബി ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലാണ്.
07:35 PM (IST) Apr 07
പരിക്കേറ്റ് ഏതാനും മാസങ്ങളായി കളിക്കളത്തിന് പുറത്തായിരുന്ന ബുമ്ര തിരിച്ചെത്തുന്നത് മുംബൈ ക്യാമ്പിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
07:06 PM (IST) Apr 07
വാങ്കഡെയിൽ ടോസ് നേടിയ മുംബൈ ബെംഗളൂരുവിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു.