ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് - പഞ്ചാബ് കിംഗ്സ് പോരാട്ടം

11:55 PM (IST) Apr 05
സീസണില്‍ ആദ്യമായി പരാജയം രുചിച്ച് പഞ്ചാബ്. രാജസ്ഥാൻ റോയല്‍സിനോട് 50 റണ്‍സിനാണ് തോല്‍വി വഴങ്ങിയത്.
10:41 PM (IST) Apr 05
രാജസ്ഥാൻ റോയല്‍സിനെതിരെ പഞ്ചാബ് താരം നേഹല്‍ വധേരയ്ക്ക് അര്‍ദ്ധ സെഞ്ചുറി. പഞ്ചാബിന്റെ മുൻനിര പരാജയപ്പെട്ടപ്പോഴാണ് താരം തിളങ്ങിയത്
10:40 PM (IST) Apr 05
മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ പന്തില്‍ തന്നെ പ്രായിന്‍ഷ് ആര്യ (0) ഗോള്‍ഡന്‍ ഡക്ക്.
09:16 PM (IST) Apr 05
പഞ്ചാബ് കിങ്സിന് മുന്നില്‍ കൂറ്റൻ വിജയലക്ഷ്യമുയര്‍ത്തി രാജസ്ഥാൻ റോയല്‍സ്. നിശ്ചിത 20 ഓവറില്‍ 205 റണ്‍സാണ് രാജസ്ഥാൻ നേടിയത്. അര്‍ദ്ധ സെഞ്ചുറി നേടിയ ജയ്സ്വാളാണ് ടോപ് സ്കോറര്‍
08:25 PM (IST) Apr 05
മോശം ഫോമില്‍ തുടര്‍ന്ന രാജസ്ഥാൻ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് അര്‍ദ്ധ സെഞ്ചുറി. 40 പന്തിലാണ് ഇടം കയ്യൻ ബാറ്റര്‍ 50 കടന്നത്.
08:24 PM (IST) Apr 05
പഞ്ചാബ് കിങ്സിനെതിരെ ലഭിച്ച തുടക്കം മുതലാക്കാനാകാതെ സഞ്ജു സാംസണ്‍. 26 പന്തില്‍ 38 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്
07:57 PM (IST) Apr 05
പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയല്‍സിന് മികച്ച തുടക്കം. പവര്‍പ്ലെയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 53 റണ്‍സ് നേടി