ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിന് മുമ്പ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസില്‍ റെയ്ഡ്

By Gopala krishnan  |  First Published Oct 4, 2022, 6:03 PM IST

ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അഡിഷണല്‍ കമ്മീഷണര്‍ ലതാ അഗര്‍വാളിന്‍റെ നേതൃത്വത്തിലാണ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസ് ഇന്നലെ റെയ്ഡ് ചെയ്തത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ നടത്തിയ റെയ്ഡ് ആരാധകരെയും ഞെട്ടിച്ചു.


ഇന്‍ഡോര്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്‍ഡോര്‍ വേദിയാവാനൊരുങ്ങുന്നതിനിടെ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസില്‍ ഇന്‍ഡോര്‍ മുനിസിപ്പര്‍ കോര്‍പറേഷന്‍ അധികൃതര്‍ റെയ്ഡ് ചെയ്തു. നികുതി കുടിശ്ശിക അടക്കാത്തതിന്‍റെ പേരിലാണ് റെയ്ഡ് എന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണമെങ്കിലും ഫ്രീ പാസ് കൊടുക്കാത്തതിലെ പ്രതികാര നടപടിയാണ് റെയ്ഡെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ തിരിച്ചടിച്ചു.

ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അഡിഷണല്‍ കമ്മീഷണര്‍ ലതാ അഗര്‍വാളിന്‍റെ നേതൃത്വത്തിലാണ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസ് ഇന്നലെ റെയ്ഡ് ചെയ്തത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ നടത്തിയ റെയ്ഡ് ആരാധകരെയും ഞെട്ടിച്ചു.

Latest Videos

ടി20 ലോകകപ്പ്: അംപയര്‍മാരുടെ പട്ടികയായി, ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം

ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ വസ്തു നികുതി അടച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ ഇന്നലെ വൈകിട്ടാണ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസിലെത്തിയത്. എന്നാല്‍ വസ്തു നികുതി അടക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 ആണെന്നും അതിന് മുമ്പ് നികുതി അടക്കുമെന്നും അസോസിയേഷന്‍ പ്രസിഡന്‍റ് അഭിലാഷ് ഖന്ധേക്കര്‍ വ്യക്തമാക്കിയെങ്കിലും കോര്‍പറേഷന്‍ അധികൃതര്‍ വഴങ്ങിയില്ല. ഇതിന് പുറമെ സ്റ്റേഡിയത്തില്‍ നടന്ന മുന്‍ മത്സരങ്ങളുടെ അടക്കം വിനോദ നികുതിയും ഉടന്‍ അടക്കണമെന്ന് കോര്‍പറേഷന്‍ അധികൃതന്‍ നിര്‍ബന്ധം പിടിച്ചു.

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കുന്നതിനാലും ക്രിക്കറ്റ് അസോസിയേഷന് ചീത്തപ്പേരുണ്ടാവരുത് എന്ന് കരുതിയും ഇന്ന് നടക്കുന്ന മത്സരത്തിന്‍റെ മാത്രം വിനോദ നികുതിയും 32 ലക്ഷം രൂപ വസ്തു നികുതിയും മത്സരത്തിന് മുമ്പ് തന്നെ അടക്കാമെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഒടുവില്‍ സമ്മതിച്ചു.   

എ ബി ഡിവില്ലിയേഴ്സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു, കളിക്കാരനോ പരിശീലകനോ ആയല്ല

ജൂനിയര്‍ ഐഎഎസ് ഓഫീസര്‍മാര്‍ക്ക് സൗജന്യ പാസ് അനുവദിക്കാത്തതിലെ പ്രതികാര നടപടിയാണ് കോര്‍പറേഷന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അഭിലാഷ് ഖന്ധേക്കര്‍ പറഞ്ഞു. 25 സൗജന്യ പാസുകള്‍ നല്‍കിയിരുന്നുവെന്നും ജൂനിയര്‍ ഐഎഎസ് ഓഫീസര്‍മാര്‍ക്കായി കൂടുതല്‍ പാസുകള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതിനാലാണ് തിടുക്കപ്പെട്ട് റെയ്ഡ് നടത്തിയതെന്നും ഖന്ധേക്കര്‍ പറഞ്ഞു. എന്നാല്‍ കോര്‍പറേഷന്‍ ഇത് നിരസിച്ചിട്ടുണ്ട്.

click me!