കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ്

By Gopalakrishnan C  |  First Published Jul 27, 2022, 6:14 PM IST

ഗെയിംസിനായി ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. ഈ രണ്ടു താരങ്ങളും ഇല്ലാതെയാണ് ഇന്ത്യ ഗെയിംസിനായി ബര്‍മിംഗ്ഹാമിലെത്തിയതെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വ്യക്തമാക്കി. കൊവിഡ് നെഗറ്റീവായാല്‍ മാത്രമെ ഇരുിവര്‍ക്കും ഇനി ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാകു.


ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങള്‍കൊവിഡ് ബാധിതരാതായി. ബാറ്റര്‍ എസ് മേഘ്ന, ഓള്‍ റൗണ്ടര്‍ പൂജ വസ്ട്രക്കര്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. ഞായറാഴ്ച ബാംഗ്ലൂരില്‍ നിന്ന് ബര്‍മിംഗ്ഹാമിലേക്ക് തിരിക്കും മുമ്പ് നടത്തിയ പരിശോധനയിലാണ് രണ്ട് താരങ്ങള്‍ കൊവിഡ് പൊസറ്റീവയാത്.

ഗെയിംസിനായി ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. ഈ രണ്ടു താരങ്ങളും ഇല്ലാതെയാണ് ഇന്ത്യ ഗെയിംസിനായി ബര്‍മിംഗ്ഹാമിലെത്തിയതെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വ്യക്തമാക്കി. ഗെയിംസ് പ്രോട്ടോക്കോള്‍ അനുസരിച്ച് കൊവിഡ് നെഗറ്റീവായാല്‍ മാത്രമെ ഇരുവര്‍ക്കും ഇനി ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാകു. എന്തായാലും വെള്ളിയാഴ്ച ഓസ്ട്രേലിയക്കെതിരെയും 31ന് പാക്കിസ്ഥാനെതിരെയും നടക്കുന്ന മത്സരങ്ങളില്‍ ഇരുവര്‍ക്കും മത്സരിക്കാനാവില്ല.

Latest Videos

undefined

ഐസിസി ടെസ്റ്റ് റാങ്കിംഗ്: സ്റ്റീവ് സ്മിത്തിനെയും മറികടന്നു; ബാബര്‍ അസം മൂന്നാമത്

വനിതാ ക്രിക്കറ്റ് ടീമിലെ ഒരു കളിക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ആരാണെന്ന് പറഞ്ഞിരുന്നില്ല. വെള്ളിയാഴ്ച കരുത്തരായ ഓസ്ട്രേലിയക്കെതിരെ ആണ് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഈ മാസം 31ന് ഇന്ത്യ, പാക്കിസ്ഥാനെ നേരിടും.

ഓഗസ്റ്റ് മൂന്നിന് ബാര്‍ബഡോസ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ക്രിക്കറ്റ് സെമി, ഫൈനല്‍ മത്സരങ്ങളുടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റു തീര്‍ന്നതായി സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നത്. മുമ്പ് പുരുഷ ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സോണി നെറ്റ്‌വര്‍ക്കിലാണ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

'രാജ്യാന്തര ക്രിക്കറ്റില്‍ ഈ കളി നടക്കില്ല', ഇന്ത്യന്‍ സൂപ്പര്‍ താരത്തിനെതിരെ മുന്‍ സെലക്ടര്‍

ഗെയിംസിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ഇന്നലെ ഗെയിംസില്‍ നിന്ന് പരിക്കിനെത്തുടര്‍ന്ന് പിന്‍മാറിയിരുന്നു. നീരജിനെയായിരുന്നു നാളെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്താന്‍ തെരഞ്ഞെടുത്തിരുന്നത്.

click me!