നൈറ്റ് വാച്ച്മാനായിട്ടാണ് സിറാജ് ക്രീസിലെത്തിയത്. അജാസ് പട്ടേലിനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം മടങ്ങി.
മുംബൈ: ന്യൂസിലന്‍ഡിനെതിരെ മുംബൈ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ അവിശ്വസനീയമായിട്ടാണ് ഇന്ത്യ തകര്‍ന്നത്. ന്യൂസിലിന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 235നെതിരെ ഒന്നിന് 78 എന്ന നിലയില്‍ നില്‍ക്കെ പൊടുന്നനെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു ഇന്ത്യക്ക്. ഇതോടെ ഇന്ത്യ നാലിന് 86 എന്ന നിലയിലേക്ക് വീണു. ആറ് റണ്‍സിനിടെ നഷ്ടമായത് മൂന്ന് വിക്കറ്റുകള്‍. ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (1) എന്നിവരാണ് ക്രീസില്‍. കിവീസിന് വേണ്ടി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു. മാറ്റ് ഹെന്റിക്ക് ഒരു വിക്കറ്റുണ്ട്.
രോഹിത് ശര്‍മ (18), ജയ്സ്വാളിനെ (30), മുഹമ്മദ് സിറാജ് (0), വിരാട് കോലി (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇതില്‍ നൈറ്റ് വാച്ച്മാനായിട്ടാണ് സിറാജ് ക്രീസിലെത്തിയത്. അജാസ് പട്ടേലിനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം മടങ്ങി. വിക്കറ്റ് മുന്നില്‍ കുടുങ്ങുകയായിരുന്നു. മാത്രമല്ല, ഔട്ടെല്ലെന്ന സംശയത്തില്‍ റിവ്യൂ എടുക്കുകയും ചെയ്തു. എന്നാല്‍ റിവ്യൂയും നഷ്ടമായി. ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ട്രോളുകയാണ് താരത്തെ. റിവ്യൂ കളഞ്ഞതിനാണ് പരിഹാസം. കൂടാതെ 'ഡിഎസ്പി സിറാജ്' എന്നാണ് ആരാധകര്‍ താരത്തെ വിളിക്കുന്നതും. അടുത്തിടെ മുഹമ്മദ് സിറാജ് ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് (ഡിഎസ്പി) ആയി ചുമതലയേറ്റു. തെലങ്കാന സര്‍ക്കാര്‍ ആണ് നിയമനം നല്‍കിയത്. ഇതുമായി ബന്ധപ്പെടുത്തിയാണ് താരത്തെ ട്രോളുന്നത്. ചില പോസ്റ്റുള്‍ വായിക്കാം...
He came,
He uses DRS,
He left 🔥🥵
Sir. Mohammed Siraj 🫡 pic.twitter.com/UI1YoZd63Y
DSP Mohammed Siraj when someone mocks about RCB: pic.twitter.com/17M3MXpQi3
— Prajwal (@RockstarPraju7)thinks he is the best thing that has happened to Indian cricket in the last 50 years ... all cockiness and no performance, lucky to be playing as was rested . Collar up, no helmet, swagger and bluster, is all
— Arun RATNAM (@Bucksram)Corrected-
He came,
He *conquered* DRS,
He left 🔥🥵
Sir. Mohammed Siraj 🫡 https://t.co/qnTmIzknCN
He come,
He uses DRS,
He left 0🔥🥵
Dsp. Mohammed Siraj 🫡 pic.twitter.com/fdbyKGdHEZ
He came,
He uses DRS,
He left 🔥🥵
Sir. Mohammed Siraj 🫡 pic.twitter.com/6vlgajsr0k
Bro came as night watchman
Wasted review
Went back to pavilion
Aura of DSP Mohammed Siraj 😭🔥 pic.twitter.com/poiaib0if2
Poor Decision to send DSP Mohammed Siraj as night watch man 💔
Na Rohit Sharma batting kar sakta hai na captaincy!!!
Siraj goes for a golden duck ! pic.twitter.com/afeDrSSGdH
Ajaz Patel gets Yashswi Jaiswal and DSP Mohammed Siraj back back
— DJAY (@djaywalebabu)
undefined
മറുപടി ബാറ്റിംഗില്‍ മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് മടങ്ങി. ഹെന്റിയുടെ പന്തില്‍ സ്ലിപ്പില്‍ ടോം ലാഥത്തിന് ക്യാച്ച്. തുടര്‍ന്ന് ക്രീസിലെത്തിയ ഗില്‍, യശസ്വി ജയ്്‌സ്വാളിനെ കൂട്ടുപിടിച്ച് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. 53 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ അജാസ് പട്ടേല്‍ ബ്രേക്ക് ത്രൂ നല്‍കി. ജയസ്വാളിനെ ബൗള്‍ഡാക്കുകയായിരുന്നു താരം. തുടര്‍ന്നാണ് സിറാജ് ക്രീസിലെത്തുന്നത്. വന്നത് പോലെ മടങ്ങി. തുടര്‍ന്നെത്തിയ വിരാട് കോലി അനാവശ്യ റണ്ണിനോട് റണ്ണൗട്ടായി. നാല് റണ്‍സ് മാത്രമെടുത്ത താരം ഹെന്റിയുടെ നേരിട്ടുള്ള ഏറില്‍ പുറത്താവുകയായിരുന്നു. പിന്നീട് റിഷഭ് പന്ത് - ഗില്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു.
മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റ് വീഴ്ത്തി. ഒന്നാം ദിനം തന്നെ കുത്തിത്തിരിഞ്ഞ പിച്ചില്‍ കിവീസ് ബാറ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടി. ഡാരില്‍ മിച്ചല്‍ (82), വില്‍ യംഗ് (71) എന്നിവരാണ് ന്യൂസിലന്‍ഡിനെ സാമാന്യം ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
പൂനെ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരേയൊരു മാറ്റം മാത്രമാണ് ഇന്ത്യ ഇന്ന് വരുത്തിയത്. ബുമ്രക്ക് പകരം പേസര്‍ സിറാജ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. പൂനെയിലെ വിജയശില്‍പിയായ മിച്ചല്‍ സാന്റ്‌നര്‍ പരിക്കുമൂലം വിട്ടു നിന്നു. ഇഷ് സോധി ടീമിലെത്തി. ടിം സൗത്തിക്ക് പകരം ആദ്യ ടെസ്റ്റിലെ ഹീറോ മാറ്റ് ഹെന്റിയും കിവീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി.