'ആദ്യം സേഫ്, പിന്നെ റിസ്‌ക്ക്' അതൊക്കെ പണ്ടായിരുന്നു! ഇത് പുതിയ ഇന്ത്യ; രോഹിത് തന്നെ ഉദാഹരണം

By Web Team  |  First Published Jun 28, 2024, 7:28 PM IST

നാളെയാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക ഫൈനല്‍. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് കിരീടപ്പോരാട്ടം.


ബാര്‍ബഡോസ്: ബാറ്റിംഗ് സമീപനത്തിലെ മാറ്റമാണ് ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ മുന്നേറ്റത്തില്‍ നിര്‍ണായകമായത്. കഴിഞ്ഞ രണ്ട് ട്വന്റി 20 ലോകകപ്പ് സെമിഫൈനലിലും രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് മതി ഇത് മനസ്സിലാക്കാന്‍. ആദ്യം സേഫ്. പിന്നെ റിസ്‌ക്ക്. ഇതായിരുന്നു കാലങ്ങളായി ഇന്ത്യയുടെ ട്വന്റി 20യിലെ കളിരീതി. ബാസ്‌ബോളില്‍ ഇംഗ്ലണ്ട് ടീം ക്രിക്കറ്റ് ലോകത്തെ ഇളക്കിമറിക്കുമ്പോഴും ഇതിന് മാറ്റമുണ്ടായില്ല. ഏകദിന ഫോര്‍മാറ്റിന് അനുയോജ്യമായ രീതിയില്‍ തന്നെയായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ്. 

2022 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ കളി തന്നെ ഇതിന് ഉദാഹാരണം. അഡ്‌ലൈിഡിലേത് മികച്ച ബാറ്റിംഗ് വിക്കറ്റായിട്ടും ഇന്ത്യന്‍ നായകന്റെ മെല്ലെപോക്ക് ഇന്നിംഗ്‌സ്. എന്നാല്‍ ഈ ലോകകപ്പില്‍ കാണുന്നത് പുതിയ രോഹിതിനെയും പുതിയ ഇന്ത്യയെയും. ഗയാനയിലെ ബൗളിംഗിന് അനുകൂലമായ പിച്ചില്‍ തകര്‍ത്തടിച്ച് അര്‍ധസെഞ്ച്വറി. പതിവ് രീതി വിട്ട് തുടക്കം തന്നെ കൂറ്റന്‍ഷോട്ടുകള്‍ക്ക് ശ്രമിച്ച് വിരാട് കോലിയും.

Latest Videos

undefined

പറങ്കികളെ തകര്‍ത്തത് ക്രിസ്റ്റ്യാനോ ഹരിശ്രീ കുറിച്ചുകൊടുത്ത പയ്യന്‍! വികാര്‍നിര്‍ഭരനായി ജോര്‍ജിയന്‍ യുവതാരം

ഫൈനലില്‍ ഇന്ത്യ ഇതേ രീതി പിന്തുടരുമോ? അതോ സുരക്ഷിത ഇന്നിംഗ്‌സ് കളിക്കുമോ? രോഹിതിന്റെ ഇതുവരെയുള്ള വാക്കുകള്‍ കണക്കിലെടുത്താല്‍ പ്രോട്ടീസിനെതിരെ ആക്രമിച്ച് കളിക്കാന്‍ തന്നെ സാധ്യത. നാളെയാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക ഫൈനല്‍. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് കിരീടപ്പോരാട്ടം. ഇരു ടീമുകളും അപരാജിതരായാണ് കിരീടപ്പോരിന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക കളിച്ച എട്ട് മത്സരങ്ങളും ജയിച്ചപ്പോള്‍ ഇന്ത്യ കളിച്ച ഏഴ് മത്സരങ്ങളും ജയിച്ചു. 

കാനഡക്കെതിരായ ഇന്ത്യയുടെ ഗ്രൂപ്പ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. അമേരിക്കയില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളിലും ഒരു ടീമുമായി ഇറങ്ങിയ ഇന്ത്യ സൂപ്പര്‍ 8 പേരാട്ടങ്ങള്‍ക്ക് വേദിയായ വെസ്റ്റ് ഇന്‍ഡീസിലെത്തിയപ്പോള്‍ മുഹമ്മദ് സിറാജിന് പകരം കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചു. പിന്നീട് സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനിലും ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്താന്‍ തയാറായിട്ടില്ല.

click me!