കോലി സെഞ്ചുറിക്ക് വേണ്ടി തുഴഞ്ഞെന്ന് പറഞ്ഞവരെ ഇങ്ങോട്ട് വിളിക്ക്! വായടപ്പിക്കുന്ന മറുപടിയുമായി രോഹിത് ശര്‍മ

By Web Team  |  First Published Nov 6, 2023, 1:07 PM IST

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 243 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് നേടി.


കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ വിരാട് കോലിയുടെ സെഞ്ചുറിയും രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് നേട്ടവുമായി. ഏകദിന കരിയറില്‍ തന്റെ 49-ാം സെഞ്ചുറിയാണ് കോലി സ്വന്തമാക്കിയത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമെത്താനും കോലിക്ക് സാധിച്ചു. 121 പന്തുകള്‍ നേരിട്ട കോലി 10 ബൗണ്ടറികള്‍ നേടിയിരുന്നു. വളരെ പതുക്കെയായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. കോലി ഒരുപാട് പന്തുകള്‍ 'തുഴഞ്ഞു'വെന്നും സെഞ്ചുറിക്ക് വേണ്ടിയാണ് കളിച്ചതെന്നമുള്ള വാദമുണ്ടായിരുന്നു. അതിനോട് പ്രതികരിക്കുകയാണിപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

പിച്ച് സ്ലോ ആയിരുന്നെന്നാണ് രോഹിത്തും പറയുന്നത്. ക്യാപ്റ്റന്റെ വാക്കുകള്‍... ''കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ നോക്കൂ, എത്ര മനോഹരമായിട്ടാണ് ഇന്ത്യ കളച്ചത്. ഏത് സാഹചര്യവുമായും ഞങ്ങള്‍ പൊരുത്തപ്പെട്ടു. ഇംഗ്ലണ്ടിനെതിരെ ഞങ്ങള്‍ സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ ഭേദപ്പെട്ട സ്‌കോര്‍ നേടുകയും ബാക്കി കാര്യങ്ങള്‍ പേസര്‍മാര്‍ തീര്‍പ്പാക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് വിക്കറ്റ് നഷ്ടമായപ്പോള്‍ കോലി ക്രീസില്‍ നില്‍ക്കേണ്ടത് അനിവാര്യമായിരുന്നു. കാരണം സാഹചര്യം അങ്ങനെയായിരുന്നു. അതിനനുസരിച്ച് വേണം കളിക്കാന്‍. അതുകൊണ്ടുതന്നെ കോലി അവസാനം വരെ ക്രീസില്‍ നില്‍ക്കണമായിരുന്നു.'' രോഹിത് പറഞ്ഞു. 

Latest Videos

ശ്രേയസിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''ശ്രേയസിനെ പിന്തുണയ്ക്കാന്‍ തന്നെയായിരുന്ന തീരുമാനം. അത് തെറ്റിയില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ശ്രേയസിന്റെ ഇന്നിംഗ്‌സ് നിര്‍ണായകമായി. രവീന്ദ്ര ജഡേജ വര്‍ഷങ്ങളായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരമാണ്. ടീമിനെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാന്‍ പറ്റാത്ത താരമാണ് ജഡേജ. ജഡേജയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവനറിയാം. രണ്ട് വലിയ മത്സരങ്ങള്‍ വരുന്നു. ഒന്നും മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.'' രോഹിത് പറഞ്ഞുനിര്‍ത്തി. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 243 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83ന് എല്ലാവരും പുറത്തായി.

ഇന്ത്യ കൊടുത്തത് എട്ടിന്റെ പണി! ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ട് സര്‍ക്കാര്‍; ചുമതല മുന്‍ നായകന്

click me!