രോഹിത്തിന്റെ ഫോം ഇന്ത്യക്ക് ആശങ്കയാണ്. അതുപോലെ തന്നെ ശുഭ്മാന്‍ ഗില്ലിന്റെ ഫോമും.
മെല്‍ബണ്‍: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ നാലാം മത്സരത്തില്‍ ഓസ്്‌ട്രേലിയയെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. വ്യാഴാഴ്ച്ച മെല്‍ബണിലാണ് മത്സരത്തില്‍. ജയിക്കുന്ന ടീമിന് പരമ്പരയില്‍ 2-1ന് ലീഡെടുക്കാം. പരിശീലനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമെന്നുള്ള ഉറപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച നെറ്റ്സില്‍ പരിശീലിക്കുന്നതിനിടെയാണ് രോഹിത്തിന്റെ കാല്‍മുട്ടിന് പരുക്കേറ്റത്. പിന്നീട് അദ്ദേഹത്തിന് അല്‍പ സമയത്തേക്ക് പരിശീലനം തുടരാന്‍ സാധിച്ചില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം രോഹിത് വീണ്ടും പരിശീലനത്തിനിറങ്ങിയെങ്കിലും ടെസ്റ്റില്‍ കളിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടായിരുന്നു.
രോഹിത്തിന്റെ ഫോം ഇന്ത്യക്ക് ആശങ്കയാണ്. അതുപോലെ തന്നെ ശുഭ്മാന്‍ ഗില്ലിന്റെ ഫോമും. ഇപ്പോള്‍ ഗില്ലിനെ കുറിച്ച് സംസാരിക്കുകയാണ് രോഹിത്. ''അഡ്‌ലെയ്ഡില്‍ രണ്ട് ഇന്നിംഗ്‌സിലും നന്നായി തുടങ്ങാന്‍ ഗില്ലിന് സാധിച്ചിരുന്നു. എന്നാലത് വലിയ സ്‌കോറാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രം. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരമാണ് ഗില്‍. ഓസ്‌ട്രേലിയന്‍ പര്യടനം അവന് വെല്ലുവിളിയാണ്. എപ്പോഴും വലിയ സ്‌കോറുകള്‍ നേടാന്‍ സാധിക്കില്ല. ഗില്ലിന് കഴിവുണ്ട് അതില്‍ ഞങ്ങള്‍ക്ക് വിശ്വാസവുമുണ്ട്.'' രോഹിത് വ്യക്തമാക്കി.
undefined
പേസര്‍ ജസ്പ്രിത് ബുമ്രയെ കുറിച്ചും രോഹിത് സംസാരിച്ചു. ''ജസ്പ്രിത് ബുമ്രയെ പോലെ ഒരാള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടും ചെയ്യും. അത്തരത്തിലൊരു താരം ഉണ്ടാവുന്നത് മറ്റുള്ളവരുടെ ജോലിഭാരം കുറയ്ക്കും.'' രോഹിത് വ്യക്തമാക്കി.
തനുഷ് കൊട്ടിയനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''ഒരു മാസം മുമ്പ് ഇന്ത്യയുടെ എ ടീമിനൊപ്പം തനുഷ് ഓസ്‌ട്രേലിയയില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിസ പ്രശ്‌നം ഇല്ലായിരുന്നു. കുല്‍ദീപ് യാദവിന് വിസ ഉണ്ടായിരുന്നില്ല. എത്രയും പെട്ടെന്ന് ഇവിടെയെത്താന്‍ ആരെയെങ്കിലും വേണമായിരുന്നു. തനുഷ് ഇവിടെ നന്നായി കളിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. സിഡ്നിയിലോ മെല്‍ബണിലോ ഞങ്ങള്‍ രണ്ട് സ്പിന്നര്‍മാരെ ഉപയോഗിച്ച് കളിക്കേണ്ടി വരും. ഒരു ബാക്ക് അപ്പ് സ്പിന്നറെന്ന നിലയിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്.'' രോഹിത് പറഞ്ഞു.