ഞാന്‍ കളിക്കും, മെല്‍ബണിലുണ്ടാവും! പരിക്കാണെന്ന വാര്‍ത്തകള്‍ തള്ളികളഞ്ഞ് രോഹിത് ശര്‍മ

By Web Team  |  First Published Dec 24, 2024, 1:13 PM IST

നാലാം ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്ച നെറ്റ്സില്‍ പരിശീലിക്കുന്നതിനിടെയാണ് രോഹിത്തിന്റെ കാല്‍മുട്ടിന് പരുക്കേറ്റത്. പിന്നീട് അദ്ദേഹത്തിന് പരിശീലനം തുടരാന്‍ സാധിച്ചില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം രോഹിത് വീണ്ടും പരിശീലനത്തിനിറങ്ങിയെങ്കിലും ടെസ്റ്റില്‍ കളിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ കാല്‍മുട്ടിനേറ്റ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് രോഹിത്. 

നാലാം ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാല്‍മുട്ടിന് പ്രശ്‌നമൊന്നുമില്ലെന്നും കളിക്കാനാവുമെന്നും രോഹിത് പറഞ്ഞു. പരിശീലിനത്തിന് ഒരുക്കിയ പിച്ചിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''ഞങ്ങള്‍ക്ക് ലഭിച്ചത് ഉപയോഗിച്ച പിച്ചുകളാണെന്നാണ് തോന്നുന്നത്. അത് അധികൃതരെ അറിയിച്ചിരുന്നു. രണ്ട് സെഷനുകളില്‍ അവിടെ പരിശീലിക്കേകണ്ടി വന്നു. വേഗം കുറവുള്ള പിച്ചാണത്. ഇന്ന്് മാത്രമാണ് പുതിയ പിച്ചില്‍ കളിക്കാന്‍ സാധിക്കൂ.'' രോഹിത് വ്യക്തമാക്കി.

Latest Videos

undefined

'കുല്‍ദീപിന് വിസ ഇല്ല'; തനുഷ് കൊട്ടിയനെ ടീമില്‍ ഉള്‍പ്പെടുത്താനുണ്ടായ കാരണം വ്യക്തമാക്കി രോഹിത് ശര്‍മ

തനുഷ് കൊട്ടിയനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''ഒരു മാസം മുമ്പ് ഇന്ത്യയുടെ എ ടീമിനൊപ്പം തനുഷ് ഓസ്‌ട്രേലിയയില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിസ പ്രശ്‌നം ഇല്ലായിരുന്നു. കുല്‍ദീപ് യാദവിന് വിസ ഉണ്ടായിരുന്നില്ല. എത്രയും പെട്ടെന്ന് ഇവിടെയെത്താന്‍ ആരെയെങ്കിലും വേണമായിരുന്നു. തനുഷ് ഇവിടെ നന്നായി കളിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. സിഡ്നിയിലോ മെല്‍ബണിലോ ഞങ്ങള്‍ രണ്ട് സ്പിന്നര്‍മാരെ ഉപയോഗിച്ച് കളിക്കേണ്ടി വരും. ഒരു ബാക്ക് അപ്പ് സ്പിന്നറെന്ന നിലയിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്.'' രോഹിത് പറഞ്ഞു.

33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള തനുഷ് 41.21 ശരാശരിയില്‍ 1525 റണ്‍സും 25.70 ശരാശരിയില്‍ 101 വിക്കറ്റും നേടിയിട്ടുണ്ട്. 2023-24ല്‍ മുംബൈ രഞ്ജി ട്രോഫി നേടുമ്പോള്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റിനുള്ള പുരസ്‌കാരം തനുഷിനായിരുന്നു. 41.83 ശരാശരിയില്‍ 502 റണ്‍സും 16.96 ശരാശരിയില്‍ 29 വിക്കറ്റുമാണ് കൊട്ടിയാന്‍ വീഴ്ത്തിയത്.

click me!