Latest Videos

ടി20 ലോകകപ്പ് ഫൈനല്‍: ഇന്ത്യക്ക് നാണയഭാഗ്യം, മാറ്റമില്ലാതെ രോഹിത്തും സംഘവും; ആദ്യ കിരീടത്തിന് ദക്ഷിണാഫ്രിക്ക

By Web TeamFirst Published Jun 29, 2024, 7:43 PM IST
Highlights

ദക്ഷിണാഫ്രിക്കന്‍ ടീമിലും മാറ്റമൊന്നുമില്ല. ടോസ് ലഭിച്ചാല്‍ ബാറ്റിംഗ് തിരിഞ്ഞെടുക്കുമായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ എയ്ഡന്‍ മാര്‍ക്രവും വ്യക്തമാക്കി.

ബാര്‍ബഡോസ്: ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് നാണയഭാഗ്യം. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുത്തു. മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതോടെ മലയാളി താരം സഞ്ജു സാംസണ്‍ ലോകകപ്പ് അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കേണ്ടി വന്നു. ദക്ഷിണാഫ്രിക്കന്‍ ടീമിലും മാറ്റമൊന്നുമില്ല. ടോസ് ലഭിച്ചാല്‍ ബാറ്റിംഗ് തിരിഞ്ഞെടുക്കുമായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ എയ്ഡന്‍ മാര്‍ക്രവും വ്യക്തമാക്കി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലന്‍ അറിയാം.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്റിച്ച് നോര്‍്‌ജെ, തബ്രൈസ് ഷംസി.

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര. 

വീണ്ടും റെക്കോര്‍ഡ് തീര്‍ത്ത് ഇന്ത്യയുടെ വനിതാ ടീം! ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇനി ഇന്ത്യക്ക്

17 വര്‍ഷം മുമ്പ് തുടങ്ങിയ ടി20 ലോകകപ്പില്‍ ഇതുവരെ എട്ട് ലോകകപ്പ് ടൂര്‍ണമെന്റുകള്‍ നടന്നു. മൂന്ന് നായകന്മാര്‍ ഇന്ത്യയെ നയിച്ചു. എന്നാല്‍ 2007ല്‍  ജൊഹാനസ്ബര്‍ഗില്‍ ധോണിയുടെ നായകത്വത്തില്‍ പാകിസ്ഥാനെ വീഴ്ത്തി കന്നിക്കിരീടം നേടിയ മഹാവിജന്റെ ആവര്‍ത്തനം പിന്നീടൊരിക്കലും സംഭവിച്ചില്ല. രണ്ടാമതൊടും ടി20 ലോകകപ്പ് കിരീടം തേടിയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ തീര്‍ത്ഥാടനം പൂര്‍ത്തിയാകുമോ എന്ന് ഇന്നറിയാനാവും.

മറുവശത്ത് ദക്ഷിണാഫ്രിക്കക്കാട്ടെ ഇത് ആദ്യ ഐസിസി കിരീടത്തിനുള്ള അവസരമാണ്. നായകന്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്റെ മുന്‍ഗാമികളെല്ലാം മഴയിലും കളിയിലും വീണപോയപ്പോള്‍ ആ ചരിത്രനിയോഗം പൂര്‍ത്തീകരിക്കാന്‍ അവര്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരം. ഇതാദ്യമായാണ് ദക്ഷിണഫ്രിക്ക ഐസിസി ലോകകപ്പ് ഫൈനലില്‍ കളിക്കാനിറങ്ങുന്നത്. അപരാജിതരായാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. ഇന്ത്യ തുടര്‍ച്ചയായി ഏഴ് കളികളില്‍ ജയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക എട്ട് മത്സരങ്ങള്‍ ജയിച്ചു.

click me!