രോഹിത് ശര്‍മയില്ല! ഓസീസിനെതിരെ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ്, ഇരു ടീമിലും മാറ്റം; ഗില്‍ തിരിച്ചെത്തി

By Web Desk  |  First Published Jan 3, 2025, 4:57 AM IST

രോഹിത് കളിക്കില്ലെന്ന് കഴിഞ്ഞ ദിവസം സൂചന ലഭിച്ചിരുന്നു. ടെസ്റ്റിലേക്ക് ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിനുണ്ടായേക്കില്ല.


സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് മത്സരം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒപ്പമെത്താനുള്ള അവസാന അവരാമാണിത്. മോശം ഫോമില്‍ കളിക്കുന്ന രോഹിത് ശര്‍മ ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. പകരം ബുമ്ര നാകനായി തിരിച്ചെത്തി. സിഡ്‌നി ടെസ്റ്റിന് ശേഷം രോഹിത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നുള്ള വാര്‍ത്തകളുണ്ട്. രോഹിത്തിന് പകരം ഗില്‍ ടീമില്‍ തിരിച്ചെത്തി. അദ്ദേഹം മൂന്നാം നമ്പറില്‍ കളിക്കും. യശസ്വി ജയ്‌സ്വാള്‍ - കെ എല്‍ രാഹുല്‍ സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും കളിക്കും. ഓസ്‌ട്രേലിയ ഒരു മാറ്റം വരുത്തി. മിച്ചല്‍ മാര്‍ഷിന് പകരം ബ്യൂ വെബ്സ്റ്റര്‍ അരങ്ങേറ്റം കുറിക്കും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. 

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.

Latest Videos

ഓസ്‌ട്രേലിയ: സാം കോണ്‍സ്റ്റാസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാനെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്സ് ക്യാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.

രോഹിത് കളിക്കില്ലെന്ന് കഴിഞ്ഞ ദിവസം സൂചന ലഭിച്ചിരുന്നു. ടെസ്റ്റിലേക്ക് ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിനുണ്ടായേക്കില്ല. ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇനി ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയുള്ളത്. അതിന് ആറു മാസം ബാക്കിയുണ്ടെന്നതിനാല്‍ രോഹിത്തിന് ഇനിയൊരു തിരിച്ചുവരവ് അസാധ്യമായിരിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ടി20 ലോകകപ്പ് നേട്ടത്തോടെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച രോഹിത്  അടുത്തമാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയോടെ ഏകദിന ക്രിക്കറ്റിനോടും വിടപറയുമെന്നാണ് കരുതുന്നത്. അവസാനം കളിച്ച ഒമ്പത് ടെസ്റ്റില്‍ 10.93 മാത്രമാണ് രോഹിത്തിന്റെ ബാറ്റിംഗ് ശരാശരി.

click me!