എട്ട് റണ്‍സെടുത്ത ഷെഫാലി വര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. നട്ടായ ബൂജാതമാണ് വിക്കറ്റ് നേടിയത്. സബിനേനി മേഘന (20), പൂജ വസ്ത്രകര്‍ (12) പുറത്താവാതെ നിന്നു.
ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ തായ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ തായ്‌ലന്‍ഡ് 15.1 ഓവറില്‍ 37 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ സ്‌നേഹ് റാണയാണ് തായ്‌ലന്‍ഡിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
എട്ട് റണ്‍സെടുത്ത ഷെഫാലി വര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. നട്ടായ ബൂജാതമാണ് വിക്കറ്റ് നേടിയത്. സബിനേനി മേഘന (20), പൂജ വസ്ത്രകര്‍ (12) പുറത്താവാതെ നിന്നു. നേരത്തെ 12 റണ്‍സ് നേടിയ നന്നപ്പാട്ട് കൊഞ്ചരോയെങ്കൈ മാത്രമാണ് രണ്ടക്കം കണ്ടത്. സ്‌നേഹ് റാണയ്ക്ക് പുറമെ ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്കവാദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മേഘന സിംഗിന് ഒരു വിക്കറ്റുണ്ട്.
ടീം ഇന്ത്യ: സബിനേനി മേഘന, ഷെഫാലി വര്‍മ, പൂജ വസ്ത്രകര്‍, സ്മൃതി മന്ഥാന, ജമീമ റോഡ്രിഗസ്, റിച്ചാ ഘോഷ്, കിരണ്‍ നാവ്‌ഗൈര്‍, ദീപ്തി ശര്‍മ, സ്‌നേഹ് റാണ, മേഘന സിംഗ്, രാജേശ്വരി ഗെയ്കവാദ്.
ഇന്ത്യ നേരത്തെ സെമി ഫൈനല്‍ ഉറപ്പാക്കിയിരുന്നു. ആറ് മത്സരങ്ങളില്‍ അഞ്ചും ജയിച്ച ഇന്ത്യക്ക് പത്ത് പോയിന്റുണ്ട്. അഞ്ച് ജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്ഥാനോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. തായ്‌ലന്‍ഡിന് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ ടീമുകളെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍- ശ്രീലങ്ക, ബംഗ്ലാദേശ്- യുഎഇ മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. പാക്- ശ്രീലങ്ക മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ ജയിക്കുന്നവര്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തും. ബംഗ്ലാദേശിന് യുഎഇയെ തോല്‍പ്പിച്ചാല്‍ സെമി ഫൈനലിന് യോഗ്യത നേടാം.