വനിതാ ടി20 ലോകകപ്പ്: അവസാന ഓവര്‍ ത്രില്ലര്‍; ന്യൂസിലന്‍ഡിനെയും തകര്‍ത്തെറിഞ്ഞ് ഇന്ത്യ സെമിയില്‍

By Web Team  |  First Published Feb 27, 2020, 12:32 PM IST

വനിതാ ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി ഇന്ത്യന്‍ വനിതകള്‍ സെമിയില്‍. ബാറ്റിംഗില്‍ താരമായി ഷെഫാലി വര്‍മ്മ. 


മെല്‍‌ബണ്‍: ഐസിസി വനിതാ ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി ഇന്ത്യ സെമിയില്‍. മെല്‍ബണില്‍ അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരില്‍ നാല് റണ്‍സിനാണ് ഇന്ത്യന്‍ വനിതകളുടെ ജയം. ഇന്ത്യയുടെ 133 റണ്‍സ് പിന്തുടര്‍ന്ന കിവീസിന് 129 റണ്‍സെടുക്കാനേയായുള്ളൂ. സ്‌കോര്‍: ഇന്ത്യ-133-8 (20), ന്യൂസിലന്‍ഡ്-129/6 (20.0)

കൃത്യമായ ഇടവേളകളില്‍  ന്യൂസിലന്‍ഡ് വിക്കറ്റുകള്‍ വീഴ്‌ത്തി ഇന്ത്യ മത്സരം കയ്യിലാക്കുകയായിരുന്നു. റാച്ചേല്‍ പ്രീസ്റ്റ് 12ഉം സൂസി ബേറ്റ്സ് ആറും സോഫി ഡിവൈന്‍ 14 ഉം റണ്‍സെടുത്ത് പുറത്തായി. മാഡി ഗ്രീന്‍ 24 റണ്‍സും കാറ്റി മാര്‍ട്ടിന്‍ 25 റണ്‍സുമെടുത്തു. അവസാന ഓവര്‍ എറിഞ്ഞ ശിഖ പാണ്ഡെ 16 റണ്‍സ് പ്രതിരോധിച്ചതോടെ ഇന്ത്യ ജയത്തിലെത്തി. 34 റണ്‍സെടുത്ത അമേല്യ കെര്‍ അവസാന പന്തില്‍ റണ്‍ഔട്ടായി. 11 റണ്‍സെടുത്ത് ഹെയ്‌ലി ജെന്‍സണ്‍ പുറത്താകാതെ നിന്നു. പന്തെറിഞ്ഞ അഞ്ച് ഇന്ത്യന്‍ താരങ്ങളും ഓരോ വിക്കറ്റ് നേടി.  

Latest Videos

undefined

തകര്‍ത്തടിച്ച് ഷെഫാലി; ബാക്കിയെല്ലാം നിരാശ

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 133 റണ്‍സെടുത്തു. മിന്നും ഫോം തുടരുന്ന ഷെഫാലി വര്‍മ്മ 34 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 46 റണ്‍സ് പേരിലാക്കി. 

പനി മാറിയ സ്‌മൃതി മന്ദാന ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും ഫോമിലേക്കുയര്‍ന്നില്ല. 11 റണ്‍സ് മാത്രമാണ് നേടാനായത്. വിക്കറ്റ് കീപ്പര്‍ തനിയ ഭാട്ടിയ 23ഉം ജെമീമ റോഡ്രിഗസ് 10 റണ്‍സുമെടുത്ത് പുറത്തായി. ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും(1) തിളങ്ങാനായില്ല. ദീപ്‌തി ശര്‍മ്മ എട്ടിലും വേദ കൃഷ്‌ണമൂര്‍ത്തി ആറിലും രാധ യാദവ് 14 റണ്‍സിലും പുറത്തായി. 14 പന്തില്‍ 10 റണ്‍സുമായി ശിഖ പാണ്ഡെ പുറത്താകാതെ നിന്നു. 

click me!