സഞ്ജു തുടരുമോ ബാറ്റിംഗ് വെടിക്കെട്ട്? ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 കാണാന്‍ ഈ വഴികള്‍

By Web Team  |  First Published Nov 7, 2024, 8:38 PM IST

ഗൗതം ഗംഭീറിന്റെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍.


ഡര്‍ബന്‍: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് നാളെയാണ് തുടക്കമാവുന്നത്. ഡര്‍ബനില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ആദ്യ മത്സരം. സൂര്യകുമാര്‍ യാദവിന് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യക്ക് കീഴില്‍ രണ്ട് ടി20 പരമ്പരകള്‍ ഇതിനോടകം ഇന്ത്യ സ്വന്തമാക്കി. ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടം. ഹാട്രിക്ക് പരമ്പര നേട്ടമാണ് ടീമിന്റെ ലക്ഷ്യം. മലയാളി താരം സഞ്ജു സാംസണ്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം. ടി20 ലോകകപ്പ് 2024 ഫൈനലിന്റെ ആവര്‍ത്തനം കൂടിയാണിത്. അന്ന് അഞ്ച് റണ്ണിന് ഇന്ത്യ ജയിച്ചിരുന്നു.

ഗൗതം ഗംഭീറിന്റെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍. ഈ മാസം അവസാനം ആരംഭിക്കുന്ന ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഒരുക്കുന് തിരക്കിലാണ് ഗംഭീര്‍. ബംഗ്ലാദേശിനെ 3-0ത്തിന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ. സമ്മര്‍ദ്ദ്ം ദക്ഷിണാഫ്രിക്കയ്ക്ക് തന്നെയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ പ്രോട്ടീസ് ദക്ഷിണാഫ്രിക്ക 3-0ത്തിന് തോറ്റിരുന്ന.ു അയര്‍ലന്‍ഡിനെതിരെ ടി20യില്‍ 1-1 സമനിലയില്‍ പിരിഞ്ഞു.

Latest Videos

നേര്‍ക്കുനേര്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 15 മത്സരങ്ങള്‍ ജയിച്ചു. 11 മത്സരങ്ങളില്‍ പരാജയമറിഞ്ഞു. ഒരു കളി മാത്രം ഫലമില്ലാതെ അവസാനിച്ചു. 2023-ല്‍ ടി20 പരമ്പരയ്ക്കായി ഇന്ത്യ, ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു. അന്ന് പരമ്പര 1-1 സമനിലയില്‍ പിരിഞ്ഞു. ഒരു മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. 

മത്സരം എവിടെ കാണാം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയുടെ ഔദ്യോഗിക സംപ്രേക്ഷണാവകാശം സ്‌പോര്‍ട്‌സ് 18നാണ്. ഇന്ത്യയില്‍ സ്പോര്‍ട്സ് 18 ചാനലില്‍ മത്സരം കാണാന്‍ സാധിക്കും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മത്സരം ജിയോ സിനിമാ ആപ്പിലും കാണാം.

ആദ്യ ടി20യ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, അക്സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, അര്‍ഷ്ദീപ് സിംഗ്, യഷ് ദയാല്‍, വരുണ്‍ ചക്രവര്‍ത്തി.

മുഴുവന്‍ സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, അവേഷ് ഖാന്‍, യാഷ് ദയാല്‍.

tags
click me!